KSDLIVENEWS

Real news for everyone

ആക്രിപെറുക്കാൻ എന്ന വ്യാജേന വീടുകളിൽ കയറി മോഷണം, സൂക്ഷിക്കുക’; മുന്നറിയിപ്പുമായി കേരള പൊലീസ്

SHARE THIS ON

വീടുകളിൽ പാഴ് വസ്തുക്കൾ പെറുക്കാൻ വരുന്നവരെ സൂക്ഷിക്കുവാൻ മുന്നറിയിപ്പ് നൽകി കേരളാപൊലീസ്. പഴയ സാധനങ്ങൾ എടുക്കാൻ എന്ന വ്യാജേന വീടുകളിൽ കയറി മോഷണം നടത്തുന്ന സംഭവങ്ങൾ കേരളത്തിൽ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട് എന്ന് സോഷ്യൽമീഡിയ പോസ്റ്റിൽ കേരള പൊലീസ് വ്യക്തമാക്കി . രണ്ടോ മൂന്നോ സ്ത്രീകൾ കുപ്പിയോ ഇരുമ്പിൻ്റെ കഷണമോ ആയി വീട്ടിലേക്ക് എത്തുന്നു. ശേഷം ഈ കുപ്പി അല്ലെങ്കിൽ ഇരുമ്പിൻ്റെ കഷണം വീടിനു സമീപം വെയ്ക്കുന്നു. തുടർന്ന്, കൂടെയുള്ള ഒരു സ്ത്രീ കോളിംഗ് ബെൽ അമർത്തുകയും മറ്റു രണ്ടു സ്ത്രീകൾ വീടിൻറെ രണ്ടു വശങ്ങളിലായി മാറിനിൽക്കുകയും ചെയ്യും. വാതിൽ തുറക്കുന്നവരോട് ആക്രിക്ക് നല്ല വില തരാമെന്ന് പറഞ്ഞ് വീടിൻ്റെ പിൻവശത്തേയ്ക്ക് പോകുമ്പോൾ കൂടെയുള്ളവർ വീടിനകത്ത് കയറി വില പിടിപ്പുള്ള വസ്തുക്കൾ എടുക്കും. 20 പവൻ സ്വർണമാണ് തൃശൂരിൽ നിന്ന് ഇത്തരത്തിൽ പോയതെന്നും വ്യക്തമാക്കി. ഇതും വായിക്കുക : ‘പാക് തെരഞ്ഞെടുപ്പിൽ എതിരാളികളെ ഞെട്ടിച്ച് ഇമ്രാൻ്റെ പാർട്ടി’; പിടിഐ മുന്നേറ്റം, അക്രമണങ്ങളിൽ 12 മരണം വീടുകളിൽ ആരുമില്ല എന്ന് മനസിലായാൽ പുറത്തു കാണുന്ന സാധനങ്ങൾ എടുത്തുകൊണ്ടു പോകാറുമുണ്ട്. അപരിചിതർ വീട്ടിലേക്ക് വരുമ്പോൾ ശ്രദ്ധ പുലർത്തണമെന്നും അവസ്ഥ സന്ദർഭങ്ങളിൽ 112 എന്ന നമ്പറിൽ വിളിക്കാനും കേരള പൊലീസ് പറഞ്ഞു. കേരള പൊലീസിൻ്റെ സോഷ്യൽമീഡിയ പോസ്റ്റ് വീടുകളിൽ പാഴ് വസ്തുക്കൾ പെറുക്കാൻ വരുന്നവരെ സൂക്ഷിക്കുക. പഴയ സാധനങ്ങൾ എടുക്കാൻ എന്ന വ്യാജേന വീടുകളിൽ കയറി മോഷണം നടത്തുന്ന സംഭവങ്ങൾ കേരളത്തിൽ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. രണ്ടോ മൂന്നോ സ്ത്രീകൾ ഒരു കുപ്പിയോ ഇരുമ്പിൻ്റെ കഷണമോ ആയി വീട്ടിലേക്ക് എത്തുന്നു. ശേഷം ഈ കുപ്പി അല്ലെങ്കിൽ ഇരുമ്പിൻ്റെ കഷണം വീടിനു സമീപം അല്ലെങ്കിൽ കോമ്പൗണ്ടിനുള്ളിൽ വെയ്ക്കുന്നു. തുടർന്ന്, കൂടെയുള്ള ഒരു സ്ത്രീ കോളിംഗ് ബെൽ അമർത്തുകയും മറ്റു രണ്ടു സ്ത്രീകൾ വീടിൻറെ രണ്ടു വശങ്ങളിലായി മാറിനിൽക്കുകയും ചെയ്യുന്നു. വാതിൽ തുറക്കുന്ന ആളിനോട് താൻആക്രി പെറുക്കാൻ വന്നതാണെന്ന് പറയുകയും വീട്ടിലുള്ള പഴയ സാധനങ്ങൾക്ക് നല്ല വില തരാമെന്ന് അവകാശപ്പെടുകയും ചെയ്തു. ഇതിൽ വീഴുന്ന വീട്ടുടമ മുന്നിൽ നിൽക്കുന്ന സ്ത്രീയുമായി വീടിൻ്റെ പിൻവശത്തേയ്ക്ക് അല്ലെങ്കിൽ പഴയ വസ്തുക്കൾ വെച്ചിരിക്കുന്ന സ്ഥലത്തേക്ക് പോകുന്നു. അവർ ഈ സമയം വളരെ നല്ല രീതിയിൽ വീട്ടുടമയോട് ഇടപഴകാൻ തുടങ്ങും. ബാക്കി രണ്ടു സ്ത്രീകൾ ഈ അവസരം മുതലെടുത്ത് മുൻവശത്തുകൂടിയോ പിൻവശത്തുകൂടിയോ വീടിനകത്തു കടന്ന് വില പിടിപ്പുള്ള വസ്തുക്കൾ കൈക്കലാക്കുന്നു. കാളിങ് ബെൽ അടിച്ചശേഷം വീടുകളിൽ ആരുമില്ല എന്ന് മനസിലായാൽ പുറത്തു കാണുന്നില്ലെങ്കിൽ കിട്ടുന്ന സാധനങ്ങൾ എടുത്തുകൊണ്ടു പോകാറാണ് പതിവ്. ഇത്തരമൊരു സംഭവം കഴിഞ്ഞ ദിവസം തൃശൂർ സിറ്റിയിൽ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. 20 പവൻ സ്വർണമാണ് അവിടെ നഷ്ടമായത്. അപരിചിതർ വീട്ടിലേയ്ക്ക് കടന്നുവരുമ്പോൾ അങ്ങേയറ്റം ശ്രദ്ധ പുലർത്തുക. അവസ്ഥ സന്ദർഭങ്ങളിൽ 112 എന്ന നമ്പറിൽ പോലീസിനെ വിളിക്കുക. സൂക്ഷിച്ചാൽ ശ്രദ്ധിക്കേണ്ട” https://www.twentyfournews.com/2024/02/16/kerala-police-warning-scrap-collection-people.html#:~:text=%E0%B4%A4%E0%B4%A4%E0%B5%8D%E0%B4%B8%E0%B4%AE%E0%B4%AF%20%E0%B4%9F%E0%B4%BF%E0%B4%B5%E0%B4%BF,%E0%B4%B5%E0%B4%BF%E0%B4%B3%E0%B4%BF%E0%B4%95%E0%B5%8D%E0%B4%95%E0%B5%81%E0%B4%95.%0A%E0%B4%B8%E0%B5%82%E0%B4%95%E0%B5%8D%E0%B4%B7%E0%B4%BF%E0%B4%9A%E0%B5%8D%E0%B4%9A%E0%B4%BE%E0%B5%BD%20%E0%B4%B6%E0%B5%8D%E0%B4%B0%E0%B4%A6%E0%B5%8D%E0%B4%A7%E0%B4%BF%E0%B4%95%E0%B5%8D%E0%B4%95%E0%B5%87%E0%B4%A3%E0%B5%8D%E0%B4%9F

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!