KSDLIVENEWS

Real news for everyone

കഞ്ഞി തൊണ്ടയിൽ കുടുങ്ങി വീട്ടമ്മ മരിച്ചു

SHARE THIS ON

ആലുവ: കഞ്ഞി തൊണ്ടയില്‍ കുടുങ്ങി വീട്ടമ്മ മരിച്ചു. 42കാരിയായ ജയലക്ഷ്മിയാണ് മരിച്ചത്. ഞായറാഴ്ച്ച രാത്രി മകള്‍ക്കൊപ്പം കഞ്ഞി കുടിക്കുന്നതിനിടെയാണ് സംഭവം. ഉടന്‍തന്നെ ആലുവ ആരോ​​ഗ്യാലയം ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

കോവിഡ് ടെസ്റ്റും പോസ്റ്റുമോര്‍ട്ടവും നടത്തിയതിനു ശേഷം സംസ്കാരം നടത്തി. തുരുത്തിശേരി മാടശേരി പരേതനായ പരമേശ്വരക്കുറുപ്പിന്റെ മകളാണ് ജയലക്ഷ്മി. മാതാവ് ഓമന, മകള്‍ ലക്ഷ്മിപ്രിയ.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!