സംസ്ഥാനത്ത് സ്വര്‍ണവില കുതിക്കുന്നു

കൊച്ചി: സംസ്ഥാനത്ത് ഇന്ന് സ്വര്‍ണവില ഉയര്‍ന്നു. മാര്‍ച്ച് 29ന് ഒരു പവന്‍ സ്വര്‍ണത്തിന് 50400 രൂപയായിരുന്നു വില. ഇന്ന് 680 രൂപയാണ് പവന് കൂടിയത്. ഒരു പവന്‍ സ്വര്‍ണത്തിന് ഇന്ന് 50880 രൂപയാണ് വില. ഗ്രാമിന് 85 രൂപ വര്‍ധിച്ച് 6360 രൂപയായി. മാര്‍ച്ച് 31ന് പവന് 50200 രൂപയായിരുന്നു വില. അതേസമയം വരും ദിവസങ്ങളിലും സ്വര്‍ണവില കൂടാനാണ് സാധ്യതയെന്ന് ഈ മേഖലയിലെ വിദഗ്ധര്‍ പറയുന്നു. അന്താരാഷ്ട്ര വിപണിയിലും ദേശീയ വിപണിയിലുമെല്ലാം സ്വര്‍ണവില കൂടുകയാണ്.

