കണ്ണൂരില്‍ ബൈക്കും ലോറിയും കൂട്ടിയിടിച്ച് കുമ്പള സ്വദേശിയായ യുവാവിന് ദാരുണാന്ത്യം

കണ്ണൂർ: കണ്ണൂർ കണ്ണപുരത്ത് ലോറിയും ബൈക്കും കൂട്ടിയിടിച്ച് ബൈക്ക് യാത്രികനായ യുവാവ് മരിച്ചു. സഹയാത്രികന് ഗുരുതരപരിക്ക്. കാസർകോട് കുമ്ബള സ്വദേശി അബൂബക്കർ സിദ്ദിഖ് ആണ് മരിച്ചത്. ഗുരുതരമായി പരിക്കേറ്റ മലപ്പുറം തിരൂർ സ്വദേശി മുഹമ്മദ് അൻസാറിനെ പരിയാരത്തെ കണ്ണൂർ ഗവണ്മെന്റ് മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചു. ഇന്ന് രാവിലെ കണ്ണപുരം റെയില്‍വേ സ്റ്റേഷന് സമീപമാണ് അപകടമുണ്ടായത്.

