KSDLIVENEWS

Real news for everyone

അസ്ഥിര കാലാവസ്ഥ: ദുബായിൽ നിന്നുള്ള വിമാന ഷെഡ്യൂളുകളെ ബാധിച്ചേക്കാമെന്ന് റിപ്പോർട്ട്

SHARE THIS ON

ദുബായ്: രാജ്യത്തെ അസ്ഥിര കാലാവസ്ഥ ദുബായ് രാജ്യാന്തര വിമാനത്താവളത്തിൽ (DXB) നിന്നുള്ള വിമാന ഷെഡ്യൂളുകളെ ബാധിച്ചേക്കാമെന്ന് റിപ്പോർട്ട്. അതിനാൽ, യാത്രക്കാർ വിമാനം പുറപ്പെടുന്നതിന് നാല് മണിക്കൂർ മുൻപെങ്കിലും വിമാനത്താവളത്തിൽ എത്തിച്ചേരാൻ ശ്രമിക്കണമെന്ന് ഫ്ലൈ ദുബായ് നിർദേശിച്ചു. യാത്രക്കാരുടെ യാത്രാ ഷെഡ്യൂളിലെ തടസ്സങ്ങൾ കുറയ്ക്കാൻ എയർലൈൻ പരമാവധി ശ്രമിക്കുന്നുണ്ടെന്നും കാലാവസ്ഥയെ സൂക്ഷ്മമായി നിരീക്ഷിക്കുന്നത് തുടരുമെന്നും  എയർലൈൻ വക്താവ് പറഞ്ഞു. യാത്രക്കാർ വിമാനത്താവളത്തിലേക്കുള്ള യാത്രയ്ക്ക് നേരത്തെ പുറപ്പെടുന്നതിനും ഫ്ലൈറ്റിന്‍റെ സ്റ്റാറ്റസ് എയർലൈൻ വെബ്‌സൈറ്റിൽ പരിശോധിക്കാനും എയർലൈൻ നിർദേശിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!