KSDLIVENEWS

Real news for everyone

ദുബായില്‍ കെട്ടിടത്തിന്റെ താഴ്ഭാഗം ഇടിഞ്ഞു; മലയാളികളടക്കമുള്ള താമസക്കാരെ ഒഴിപ്പിച്ചു

SHARE THIS ON

ദുബായ്: ദുബായില്‍ കെട്ടിടത്തിന്റെ താഴ്ഭാഗം ഇടിഞ്ഞതിനെ തുടര്‍ന്ന് മലയാളികളടക്കമുള്ള താമസക്കാരെ ഒഴിപ്പിച്ചു. പരിക്കോ നാശനഷ്ടമോ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. ഖിസൈസ് മുഹൈസ്‌ന നാലില്‍ മദീന മാളിന് സമീപമുള്ള പത്തുനില കെട്ടിടത്തില്‍ വെള്ളിയാഴ്ച രാത്രി 10 മണിയോടെയാണ് സംഭവം.  കെട്ടിടത്തില്‍ ചെറിയ ഇളക്കമാണ് ആദ്യം അനുഭവപ്പെട്ടതെന്ന് താമസക്കാര്‍ പറഞ്ഞു. 108 ഫ്ളാറ്റുകളാണ് ഇവിടെയുള്ളത്. ഒട്ടേറെ മലയാളികള്‍ താമസിക്കുന്ന കെട്ടിടമാണിത്. ഉടന്‍ സ്ഥലത്തെത്തിയ ദുബായ് പോലീസും റെസ്‌ക്യൂ സംഘവും താമസക്കാരെ കെട്ടിടത്തില്‍നിന്നും ഒഴിപ്പിച്ചു സുരക്ഷിത സ്ഥാനത്തേക്ക് മാറ്റി. മറ്റ് അപകടങ്ങളൊന്നും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ല. കെട്ടിടത്തിന്റെ സുരക്ഷ സംബന്ധിച്ചു അധികൃതര്‍ സ്ഥലത്തെത്തി പരിശോധിക്കുന്നുണ്ട്. ചൊവ്വാഴ്ച പെയ്ത കനത്ത മഴയെതുടര്‍ന്നാണ് അപകടമെന്നാണ് സൂചന. കൂടുതല്‍ വിവരങ്ങള്‍ അറിവായിട്ടില്ല.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!