KSDLIVENEWS

Real news for everyone

രാഹുൽ ഗാന്ധിക്ക് എതിരായ അധിക്ഷേപ പരാമർശം: അൻവറിന് എതിരെ കേസെടുക്കാൻ പൊലീസിന് നിർദേശം

SHARE THIS ON

പാലക്കാട്: കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിക്ക് എതിരായ അധിക്ഷേപ പരാമർശത്തിൽ പി.വി.അൻവർ എംഎൽഎയ്ക്ക് എതിരെ കേസെടുക്കാൻ പൊലീസിന് നിർദേശം നൽകി മണ്ണാര്‍ക്കാട് കോടതി. ഹൈക്കോടതി അഭിഭാഷകൻ ബൈജു നോയൽ നൽകിയ സ്വകാര്യ ഹർജിയിലാണ് കോടതി നാട്ടുകല്‍ പൊലീസിന് നിര്‍ദേശം നല്‍കിയത്. പാലക്കാട് എടത്തനാട്ടുകരയിൽ നടന്ന എൽഡിഎഫ് പ്രചാരണയോഗത്തിലാണ് അൻവർ അധിക്ഷേപ പരാമർശം നടത്തിയത്.

പേരിനൊപ്പമുള്ള ഗാന്ധി എന്ന പേര് കൂട്ടി ഉച്ചരിക്കാൻ പോലും യോഗ്യതയില്ലാത്ത ആളായി രാഹുൽ മാറിയെന്നായിരുന്നു അൻവർ പറഞ്ഞത്. രാഹുൽ ഗാന്ധിയുടെ ഡിഎൻഎ പരിശോധിക്കണമെന്നും അൻവർ ആവശ്യപ്പെട്ടിരുന്നു. മുഖ്യമന്ത്രി പിണറായി വിജയനെ കേന്ദ്ര സര്‍ക്കാര്‍ ഇതുവരെ ജയിലില്‍ ആക്കാത്തത് എന്തുകൊണ്ടാണെന്ന് ചോദിച്ച് രാഹുൽ നടത്തിയ പ്രസംഗത്തിന് മറുപടിയായാണു അൻവർ അധിക്ഷേപ പ്രസംഗം നടത്തിയത്. 

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!