കുമ്പള കഞ്ചിക്കട്ട പാലം അടച്ചിട്ട് ജനങ്ങളെ ദുരിതത്തിലാക്കിയ അധികൃതരുടെ നടപടിക്കെതിരേ യു.ഡി.എഫിന്റെ നേതൃത്വത്തിൽ കളക്ട്രേറ്റ് ധർണ്ണ

കുമ്പള: കുമ്പള കഞ്ചിക്കട്ട പാലം അടച്ചിട്ട്
ജനങ്ങളെ ദുരിതത്തിലാക്കിയ
അധികൃതരുടെ നടപടിക്കെതിരേ
യുഡിഎഫ് കുമ്പള പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തിൽ 2024 മെയ് 4 ശനി രാവിലെ 10 മണിക്ക് കലക്ട്രേറ്റിനു മുന്നിൽ ധർണ്ണാ സമരം സംഘടിപ്പിക്കാൻ യു ഡി എഫ് കുമ്പള പഞ്ചായത്ത് നേതൃ യോഗം തീരുമാനിച്ചു ചെയർമാൻ ബി എൻ മുഹമ്മദാലിയുടെ അധ്യക്ഷത വഹിച്ചു കുമ്പള ലീഗ് ഓഫിസിൽ ചേർന്ന യോഗം ജില്ലാ മുസ്ലിം ലീഗ് സെക്രട്ടറി എം അബ്ബാസ് ഉത്ഘാടനം ചെയ്തു, ലൊക് നാഥ് ഷെട്ടി സ്വാഗതം പറഞ്ഞു.
മണ്ഡലം മുസ്‌ലിം ലീഗ് ജനറൽ സെക്രട്ടറി എ കെ ആരിഫ്, അഷ്‌റഫ് കർള. ലക്ഷമണ പ്രഭു.നാസർ മൊഗ്രാൽ അസീസ് കളത്തൂർ. ബി എ റഹ്മാൻ,അഷ്‌റഫ് കൊടിയമ്മ, അബ്ബാസ് കൊടിയമ്മ, സിദ്ധീഖ് ദണ്ഡഗോളി , മുഹമ്മദ് കുഞ്ഞി ആരിക്കാടി, ഐ മുഹമ്മദ് റഫീഖ്, നൂർ ജമാൽ, കെ എസ് ശമീർ , അബ്ദുല്ല കുമ്പള,തുടയവർ സംബന്ധിച്ചു

