കേരളം കണ്ട ഏറ്റവും വലിയ ഞരമ്ബ് രോഗിയാണ് ഷാജൻ സ്കറിയ, ആര്യാ രാജേന്ദ്രനെ നീയൊക്കെ അങ്ങ് മൂക്കില്‍ കയറ്റുമോടാ’, പ്രതികരിച്ച് പിവി അൻവര്‍ എം എല്‍ എ

കെഎസ്‌ആർടിസി തർക്ക വിഷയത്തില്‍ തിരുവനതപുരം മേയർ ആര്യ രാജേന്ദ്രനെ മോശമായി ചിത്രീകരിക്കാൻ ശ്രമിക്കുന്ന ഷാജൻ സ്കറിയക്കെതിരെ പിവി അൻവർ എം എല്‍ എ രംഗത്ത്.
ഫേസ്ബുക്കിലൂടെയാണ് ആര്യയെ വേട്ടയാടുന്ന ഷാജനും മറുനാടൻ മലയാളി ചാനലിനുമെതിരെ എം എല്‍ എ പ്രതികരിച്ചത്.
കേരളം കണ്ട ഏറ്റവും വലിയ ഞരമ്ബ് രോഗിയാണ് ഷാജൻ സ്കറിയയെന്ന് പിവി അൻവർ പറഞ്ഞു. സഖാവ് ആര്യാ രാജേന്ദ്രനെതിരെ ‘മറുനാടൻ’ എന്ന യൂട്യൂബ് മഞ്ഞചാനലിന്റെ ഉടമ ഷാജൻ സ്കറിയ കഴിഞ്ഞ രണ്ട് ദിവസങ്ങളിലായി പോസ്റ്റ് ചെയ്തത് ഏഴ് പോസ്റ്റുകളാണെന്നും, അവാർഡ് ദാനച്ചടങ്ങില്‍ പങ്കെടുക്കാൻ താല്‍പര്യമില്ല എന്ന് അറിയിച്ചതിന്റെ പേരില്‍ ഒരു അധ്യാപികയ്ക്കെതിരെ ഇത് വരെ ഷാജൻ ചെയ്തിട്ടുള്ളത് 300+ വീഡിയോകളാണെന്നും ഫേസ്ബുക്കില്‍ അൻവർ എം എല്‍ എ കുറിച്ചു.
പി വി അൻവർ എംഎല്‍എ യുടെ ഫേസ്ബുക് കുറിപ്പ്
സഖാവ് ആര്യാ രാജേന്ദ്രനെതിരെ “മറുനാടൻ” എന്ന യൂട്യൂബ് മഞ്ഞചാനലിന്റെ ഉടമ ഷാജൻ സ്കറിയ കഴിഞ്ഞ രണ്ട് ദിവസങ്ങളിലായി പോസ്റ്റ് ചെയ്തത് ഏഴ് പോസ്റ്റുകളാണ്(മുക്കിയത് ഉള്‍പ്പെടെ).കേരളം കണ്ട ഏറ്റവും വലിയ ഞരമ്ബ് രോഗിയാണിയാള്‍. ഇയാള്‍ സംഘടിപ്പിച്ച “അവാർഡ് ദാനച്ചടങ്ങില്‍ പങ്കെടുക്കാൻ താല്‍പര്യമില്ല” എന്ന് അറിയിച്ചതിന്റെ പേരില്‍ ഒരു അധ്യാപികയ്ക്കെതിരെ ഇത് വരെ ഷാജൻ ചെയ്തിട്ടുള്ളത് 300+ വീഡിയോകളാണ്. തന്നെ ബഹുമാനിക്കാത്ത പെണ്ണുങ്ങളെ ഒക്കെ അങ്ങ് വീഡിയോ ചെയ്തും,പോസ്റ്റിട്ടും “വധിച്ച് കളയുമെന്ന” ധാരണയാണിവന്.വെറുതെയാണ്. ആര്യാ രാജേന്ദ്രനെ നീയൊക്കെ അങ്ങ് മൂക്കില്‍ കയറ്റുമോടാ?