കൊവിഡ് വാക്സിനേഷൻ സര്‍ട്ടിഫിക്കറ്റില്‍ നിന്ന് മോദി ചിത്രം നീക്കി, കൊവിഷീല്‍ഡ് വാക്സിനേഷൻ വിവാദത്തിനിടെ നീക്കം

ദില്ലി: ഇന്ത്യയില്‍ കൊവിഡ് വാക്സീൻ സ്വീകരിക്കുന്നവർക്ക് നല്കുന്ന വാക്സിനേഷൻ സർട്ടിഫിക്കറ്റില്‍ നിന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ചിത്രം നീക്കി.
തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടത്തിന്റെ ഭാഗമായാണ് മോദിയുടെ ചിത്രം വാക്സീൻ സർട്ടിഫിക്കറ്റില്‍ നിന്നും നീക്കിയതെന്നാണ് വിശദീകരണം. ഇന്ത്യയില്‍ കൊവിഷീല്‍ഡ് എന്ന പേരില്‍ അവതരിപ്പിച്ച കൊവിഡ് വാക്സീന് ഗുരുതര പാർശ്വഫലമുള്ളതായി വാക്സിൻ കമ്ബനി ആസ്ട്രസെനെക കഴിഞ്ഞ ദിവസം സമ്മതിച്ചിരുന്നു. കൊവിഷീല്‍ഡ് വാക്സീൻ സ്വീകരിച്ച ശേഷം ഹൃദയാഘാതം വന്ന് മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് കേന്ദ്രസർക്കാർ നഷ്ടപരിഹാരം നല്‍കണമെന്ന് കോണ്‍ഗ്രസ് ആവശ്യപ്പെട്ടു.
കൊവിഷീല്‍ഡ് വാക്സീനെടുത്ത അപൂർവ്വം ചിലരില്‍ രക്തം കട്ടപിടിക്കുകയും, പ്ലേറ്റ്ലെറ്റ് കൗണ്ട് കുറയ്ക്കുകയും ചെയ്യുന്ന ടിടിഎസ് (ത്രോംന്പോസിസ് വിത്ത് ത്രോന്പോസൈറ്റോപ്പീനിയ) എന്ന അവസ്ഥയുണ്ടാകാമെന്നാണ് ആസ്ട്രസെനെക കമ്ബനി യു.കെയിലെ കോടതിയെ അറിയിച്ചത്.
കൊവീഷീല്‍ഡ്: സുപ്രീംകോടതിയില്‍ ഹർജി
കൊവീഷീല്‍ഡ് വാക്സീന്റെ പാർശ്വഫലങ്ങള്‍ വിദഗ്ധ സംഘത്തെ നിയോഗിച്ച് പഠിക്കണമെന്നാവശ്യപ്പെട്ട് സുപ്രീംകോടതിയില്‍ ഹർജി. വാക്സീൻ ഉപയോഗിച്ചത് മൂലം ആരെങ്കിലും മരിച്ചതായി കണ്ടെത്തിയാല്‍ നഷ്ടപരിഹാരം നല്‍കണമെന്നും ഹർജിയില്‍ ആവശ്യപ്പെടുന്നു. അഭിഭാഷകനായ വിശാല്‍ തിവാരിയാണ് ഹർജിക്കാരൻ. കൊവീഷില്‍ഡ് നിർമ്മിച്ച ആസ്ട്രസെൻക്ക കമ്ബനി വാക്സീന് ചെറിയ രീതിയില്‍ പാർശ്വഫലങ്ങള്‍ ഉണ്ടായേക്കാമെന്ന് സമ്മതിച്ചതായി റിപ്പോർട്ടുകള്‍ വന്നതിന് പിന്നാലെയാണ് ഹർജി.

