KSDLIVENEWS

Real news for everyone

ഇരട്ടക്കൊലക്കേസ്‌ പ്രതിയുടെ സത്കാരം സ്വീകരിച്ചവരെ പാർട്ടിവേദിയിൽ തടയും: യൂത്ത് കോൺഗ്രസ്

SHARE THIS ON

കാഞ്ഞങ്ങാട്: പെരിയ ഇരട്ടക്കൊലക്കേസ്‌ പ്രതിയുടെ മകന്റെ വിവാഹ സത്കാരത്തിൽ പങ്കെടുത്ത കോൺഗ്രസുകാർ എത്ര ഉന്നതരാണെങ്കിലും പാർട്ടിയിൽനിന്ന്‌ പുറത്താക്കണമെന്ന് യൂത്ത്‌ കോൺഗ്രസ് ജില്ലാ നേതൃയോഗം ആവശ്യപ്പെട്ടു. ഇവരെ പാർട്ടി വേദികളിൽ തടയുമെന്നും നേതൃയോഗം മുന്നറിയിപ്പ് നൽകി. രാജ്‌മോഹൻ ഉണ്ണിത്താൻ എം.പി. ഉദ്ഘാടനം ചെയ്തു. കോൺഗ്രസ് പാർട്ടിയുടെ തിരുത്തൽശക്തികളായി യൂത്ത്‌ കോൺഗ്രസ് പലപ്പോഴും മാറിയിട്ടുണ്ടെന്നും അത് യൂത്ത്‌ കോൺഗ്രസിന്റെ കടമയാണെന്നും അദ്ദേഹം പറഞ്ഞു.

ജില്ലാ പ്രസിഡന്റ് കെ.ആർ. കാർത്തികേയൻ അധ്യക്ഷനായി. ഡി.സി.സി. പ്രസിഡന്റ് പി.കെ. ഫൈസൽ, മുൻ ഡി.സി.സി. പ്രസിഡന്റ് ഹക്കീം കുന്നിൽ, ഡി.സി.സി. വൈസ് പ്രസിഡന്റ് ബി.പി. പ്രദീപ് കുമാർ, യൂത്ത്‌ കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറിമാരായ ജോമോൻ ജോസ് വി.പി. അബ്ദുൾ റഷീദ്, സംസ്ഥാന സെക്രട്ടറി ഉനൈസ്, ജില്ലാ വൈസ് പ്രസിഡന്റുമാരായ രാജേഷ് തമ്പാൻ, ഷോണി കെ. തോമസ്, അക്ഷയ എസ് ബാലൻ,അഡ്വ. രേഖ രതീഷ്, കിഞ്ജുഷ, രജിത രാജൻ എന്നിവർ സംസാരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!