KSDLIVENEWS

Real news for everyone

സംസ്ഥാനത്ത് തദ്ദേശ ഉപതെരഞ്ഞെടുപ്പ് വോട്ടെടുപ്പ് പുരോഗമിക്കുന്നു: ഉച്ചയ്ക്ക് ഒരു മണിവരെ 38 ശതമാനം പോളിങ്, കൂടുതൽ കണ്ണൂരിൽ

SHARE THIS ON

തിരുവനന്തപുരം: സംസ്ഥാനത്തെ 38 തദ്ദേശ വാർഡുകളിലേക്കുള്ള ഉപതിരഞ്ഞെടുപ്പിൽ വോട്ടെടുപ്പ് തുടരുന്നു. ഉച്ചയ്ക്ക് ഒരു മണി വരെ 38 ശതമാനം പോളിങ് രേഖപ്പെടുത്തി. പോളിങ് കൂടുതൽ കണ്ണൂരിലാണ്, 58 ശതമാനം. തൃശ്ശൂരും മലപ്പുറത്തും ശക്തമായ പോളിങ് നടക്കുന്നുണ്ട്. എന്നാൽ കോഴിക്കോടും വയനാടും പോളിങ് മന്ദഗതിയിലാണ്.

യുഡിഎഫ് സർക്കാർ അധികാരത്തിലെത്തിയ ശേഷമുള്ള ആദ്യ രാഷ്ട്രീയ ബലപരീക്ഷണം ആർക്കനുകൂലമാകും എന്നതിലാണ് ആകാംക്ഷ. പവർകട്ട്, വിഡി സതീശന്റെ പ്രവർത്തന ശൈലി ഉൾപെടെയുള്ള വിഷയത്തിലൂന്നിയുള്ള പ്രചാരണമാണ് എൽഡിഎഫ് നടത്തിയത്. പ്രിയദർശിനിയാത്ര ഉൾപെടെ സതീശൻ സർക്കാരിന്റെ ജനപ്രിയ പദ്ധതികൾ എടുത്തുപറഞ്ഞായിരുന്നു യുഡിഎഫ് പ്രചാരണം.

നാളെയാണ് വോട്ടെണ്ണൽ. എട്ടിടത്ത് തദ്ദേശ പ്രതിനിധികൾ രാജിവച്ച് എംഎൽഎമാരായതിനാലാണ് ഉപതെരഞ്ഞെടുപ്പ് നടക്കുന്നത്. അതിൽ തന്നെ ഏഴിടത്തും യുഡിഎഫ് അംഗങ്ങളാണ് രാജിവച്ച് എംഎൽഎമാരായത്. 38 ഇടങ്ങളിൽ മാത്രമാണ് ഉപതെരഞ്ഞെടുപ്പ് എങ്കിലും നിലവിലെ രാഷ്ട്രീയ സാഹചര്യം വച്ച് മുന്നണികൾക്ക് അഭിമാനപോരാട്ടമാണ് ഇത്തവണത്തേത്.

error: Content is protected !!