KSDLIVENEWS

Real news for everyone

ഹജ്ജിന്റെ സന്ദേശം മാനവികതയും ഭൂമിയിലുള്ള ജീവ ജാലകങ്ങളോട് കരുണ കാണിക്കലാണെന്നും എ.കെ.എം അഷ്‌റഫ്‌ എം.എൽ.എ

SHARE THIS ON

കുമ്പള: ഹജ്ജിന്റെ സന്ദേശം മാനവികതയും ഭൂമിയിലുള്ള ജീവജാലങ്ങളോട്  കരുണ കാണിക്കലുമാണെന്ന്  എ കെ എം അഷ്‌റഫ്‌ എം എൽ എ അഭിപ്രായപെട്ടു.

കുമ്പളപഞ്ചായത്ത് മുസ്ലിം ലീഗ് മുൻ ട്രഷററും കുമ്പളയിലെ വ്യാപാരിയുമായ കെ എം സാലി കുമ്പളക്ക് പഞ്ചായത്ത് മുസ്ലിം ലീഗ് കമ്മിറ്റി ബാഫാഖി സൗധത്തിൽ നൽകിയ യാത്രയപ്പ് സംഗമം ഉത്ഘാടനം ചെയ്തു സംസാരിക്കയായിരുന്നു എം എൽ എ.

പഞ്ചായത്ത് മുസ്ലിം ലീഗ് പ്രസിഡന്റ് ബി എം മുഹമ്മദ്‌ അലി ആദ്ധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി  യുസഫ് ഉൾവാർ സ്വാഗതം പറഞ്ഞു.

സയ്യിദ് യഹിയ തങ്ങൾ പ്രാർത്ഥന നടത്തി. അഷ്‌റഫ്‌ കർള, ഗഫൂർ ഏരിയാൽ, സുൽഫിക്കർ അലി മൊഗ്രാൽ, ഉദയ അബ്ദുൽ  റഹിമാൻ, ഇബ്രാഹിം ബത്തേരി, കെ വി യുസഫ്, മുഹമ്മദ്‌ കുഞ്ഞി കോയിപ്പാടി, മമ്മു മുബാറക്, നൂർ ജമാൽ, അബ്ബാസ് എ ബി, ഹുസൈൻ ഉൾവാർ, അബു ദുല്ല കാരവൽ. ഹമീദ് ഓൾഡ് റോഡ്. ഹമീദ് ബാപ്പു സമീർ കുമ്പള,  ബഷീർ കുമ്പള, മമ്മുട്ടി മുളിയടുക്കം, സിദ്ധീഖ് പുജൂർ തുടങ്ങിയവർ സംബന്ധിച്ചു.

കെ എം സാലി  മറുപടിപ്രസംഗം നടത്തി.
മുഹമ്മദ്‌ കുഞ്ഞി കുമ്പോൽ നന്ദി പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!