സ്വര്‍ണ്ണ വില കുറഞ്ഞു: ഗ്രാമിന് 10 രൂപ കുറഞ്ഞ് 4,710 രൂപയും പവന് 37,680 രൂപയുമായി

കാസര്‍ഗോഡ് : സ്വര്‍ണ വിലയിൽ ചാഞ്ചാട്ടം തുടരുന്നു. ഇന്നത്തെ
വിലയിൽ ഗ്രാമിന് 10 രൂപ കുറഞ്ഞു 4710 രൂപയും പവന് 37,680 രൂപയുമായി. ഇന്നലെ 120 രൂപ കൂടി പവന് 37,760 രൂപയായിരുന്നു. ഗ്രാമിന് 4,720 രൂപയും. കഴിഞ്ഞ രണ്ടു ദിവസത്തിനിടെ 400രൂപ കൂടിയിരുന്നു. ഇതിന് പിന്നാലെയാണ് ഇന്ന് 80രൂപയുടെ കുറവുണ്ടായത്.
ചൊവ്വാഴ്ച 160രൂപ കുറഞ്ഞ് 37,360 രൂപയായിരുന്നു. ഗ്രാമിന് 4670രൂപ. തിങ്കളാഴ്ച 80രൂപ കൂടി പവന് 37,520 രൂപ ആയിരുന്നു. ഗ്രാമിന് 4,690രൂപ. ശനിയാഴ്ചയും പവന് മുകളില്‍ 80രൂപ വര്‍ധിച്ചിരുന്നു. വെള്ളിയാഴ്ചയും പവന് 200 രൂപ കൂടിയിരുന്നു.

