KSDLIVENEWS

Real news for everyone

കാസര്‍ഗോഡ് ജില്ലയില്‍ നിരോധനാജ്ഞ 31 വരെ നീട്ടി

SHARE THIS ON

കാസര്‍ഗോഡ് : കോവിഡ് വ്യാപനം രൂക്ഷമായ കാസര്‍കോട്ട് ജില്ലാ ഭരണകൂടം ഏര്‍പ്പെടുത്തിയ നിരോധനാജ്ഞ 31 വരെ നീട്ടി. 5 പേരില്‍ കൂടുതല്‍ പേര്‍ കൂട്ടം കൂടിയാല്‍ കര്‍ശന നടപടി എന്നും അറിയിപ്പ്.

മഞ്ചേശ്വരം, കുമ്പള, ബദിയടുക്ക, കാസര്‍ഗോഡ്, വിദ്യാനഗര്‍, മേല്‍പ്പറമ്പ, ബേക്കല്‍, ഹോസ്ദുര്‍ഗ്ഗ്, നീലേശ്വരം, ചന്തേര പോലീസ് സ്റ്റേഷന്‍ പരിധികളിലും പരപ്പ, ഒടയംചാല്‍, പനത്തടി എന്നീ ടൗണ്‍ പരിധിയിലും സി ആര്‍ പി സി 144 പ്രകാരം പുറപ്പെടുവിച്ച നിരോധനാജ്ഞ ഈ മാസം 31 വരെ നീട്ടി. ജില്ലാ കളക്ടര്‍ ഡോ ഡി സജിത് ബാബുവാണ് ഇക്കാര്യം ഉത്തരഅറിയിച്ചത്. 5 പേരില്‍ കൂടുതല്‍ പേര്‍ കൂട്ടം കൂടിയാല്‍ കര്‍ശന നടപടിയായിരിക്കും സ്വീകരിക്കുക. കൊവിഡ് മാര്‍ഗനിര്‍ദ്ദേശങ്ങള്‍ ലംഘിക്കുന്നവര്‍ക്കെതിരെയും കര്‍ശനനടപടികള്‍ സ്വീകരിക്കും.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!