KSDLIVENEWS

Real news for everyone

കാസർഗോഡ് ജില്ലയിൽ ഇന്ന് 189 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. സമ്പർക്കം വഴി 180 പേർക്കും. 327 പേർക്ക് രോഗ മുക്തി

SHARE THIS ON

ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസ്, കാസര്‍കോട്
വാര്‍ത്താക്കുറിപ്പ് 23. 10. 2020
ജില്ലയില്‍ ഇന്ന് ( ഒക്ടോബര്‍ 23) 189 പേര്‍ക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചു. 180 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ. ഇന്ന് കോവിഡ് സ്ഥിരീകരിച്ചവരില്‍ 7 പേര്‍ വിദേശത്ത് നിന്നും 2 പേര്‍ ഇതരസംസ്ഥാനത്ത് നിന്നുമെത്തിയതാണ്. 327 പേര്‍ക്ക് കോവിഡ് നെഗറ്റീവായെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ എ വി രാംദാസ് അറിയിച്ചു. നിലവില്‍ 2606 പേരാണ് ജില്ലയില്‍ കോവിഡ് ചികിത്സയിലുള്ളത്.
ജില്ലയില്‍ നിരീക്ഷണത്തിലുള്ളത് 4856 പേര്‍
വീടുകളില്‍ 3884 പേരും സ്ഥാപനങ്ങളില്‍ 972 പേരുമുള്‍പ്പെടെ ജില്ലയില്‍ ആകെ നിരീക്ഷണത്തിലുള്ളത് 4856 പേരാണ്. പുതിയതായി 400 പേരെ കൂടി നിരീക്ഷണത്തിലാക്കി. സെന്റിനല്‍ സര്‍വ്വേ അടക്കം പുതിയതായി 1354 സാമ്പിളുകള്‍ കൂടി പരിശോധനയ്ക്ക് അയച്ചു. 190 പേരുടെ പരിശോധനാ ഫലം ലഭിക്കാനുണ്ട്. 375 പേര്‍ നിരീക്ഷണ കാലയളവ് പൂര്‍ത്തിയാക്കി. 216 പേരെ ആശുപത്രികളിലും കോവിഡ് കെയര്‍ സെന്ററുകളിലുമായി പ്രവേശിപ്പിച്ചു. ആശുപത്രികളില്‍ നിന്നും കോവിഡ് കെയര്‍ സെന്ററുകളില്‍ നിന്നും 258 പേരെ ഡിസ്ചാര്‍ജ് ചെയ്തു. ഇത് വരെ 17495 പേര്‍ക്കാണ് ജില്ലയില്‍ കോവിഡ് സ്ഥിരീകരിച്ചത്. 14719 പേര്‍ക്ക് ഇതുവരെ കോവിഡ് നെഗറ്റീവായി.
കോവിഡ് ബാധിച്ച് മരണപ്പെട്ടവരുടെ എണ്ണം 170 ആയി. പളളിക്കര പഞ്ചായത്തിലെ കുഞ്ഞബ്ദുളള 60 വയസ്സ്, കളളാര്‍ പഞ്ചായത്തിലെ കരുണന്‍ 75 വയസ്സ്, ചെങ്കള പഞ്ചായത്തിലെ പ്രസന്നകുമാര്‍ 46 വയസ്സ്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!