യുഡിഎഫ് കൺവീനർ എംഎം ഹസന്റെ സഹോദരൻ എംഎം സുൽഫിക്കർ അന്തരിച്ചു

തിരുവനന്തപുരം: യുഡിഎഫ് കണ്‍വീനര്‍ എംഎം ഹസന്റെ സഹോദരന് എംഎം സുല്‍ഫിക്കര്‍ (60) അന്തരിച്ചു. രണ്ട് വര്‍ഷത്തോളമായി അര്‍ബുദ രോഗത്തിന് ചികിത്സയിലായിരുന്നു. തിരുവനന്തപുരം കിംസ് ആശുപത്രിയിലായിരുന്നു അന്ത്യം. 40 വര്‍ഷമായി പ്രവാസ ജീവിതം നയിക്കുകയായിരുന്ന സുല്‍ഫിക്കര്‍, ഷാര്‍ജയില്‍ എംഎം പ്രിന്റിങ് ആന്‍ഡ് അഡ്വര്‍ടൈസ്മെന്റ് കമ്ബനി നടത്തുകയായിരുന്നു.
ഷാര്‍ജയിലെ കോണ്‍ഗ്രസ് സംഘടനയായ ഇന്ത്യന്‍ ഓവര്‍സീസ് കോണ്‍ഗ്രസ് പ്രവര്‍ത്തകനും നിലവില്‍ ഇന്‍കാസ് സംസ്ഥാന കമ്മിറ്റി അംഗവുമായിരുന്നു. ഷാര്‍ജ ഇന്ത്യന്‍ അസോസിയേഷന് മാനേജിങ് കമ്മിറ്റി അംഗമായിരുന്നു.
സോഫിയ ആണ് ഭാര്യ. മക്കള്‍: സുഹാന (ബുര്‍ജീല്‍ ആശുപത്രി, അബുദാബി), സുല്‍ത്താന. മരുമകന് അഹമ്മദ് (ദുബായ്) പരേതരായ മാലിക് മുഹമ്മദിന്റെയും ഫാത്തിമ ബീവിയുടെയും മകനാണ്. മറ്റ് സഹോദരങ്ങള്‍: സലാഹുദ്ദീന്, ഷറഫുദ്ദീന് (പരേതന്), സഫര്‍, ഷാനവാസ്, ഷബീര്‍ (ദുബായ്), സുഹര്‍ബാന്‍, റഷീദ ബാനു (ദുബായ്), മുനീറ, ഷാജില. തിരുവനന്തപുരം മണക്കാട് ജുമാ അത്ത് പള്ളിയില്‍ മൃതദേഹം കബറടക്കി.

