KSDLIVENEWS

Real news for everyone

ശുഭവാർത്ത ” ; കൊവാക്സിൻ നൽകിയ 60 % വരെ ഫലപ്രദമെന്ന് റിപ്പോർട്ടുകൾ

SHARE THIS ON

ഡല്‍ഹി: രാജ്യത്തെ ആദ്യത്തെ കൊവിഡ് വാക്‌സിനായ കൊവാക്‌സിന്റെ മൂന്നാംഘട്ട ക്ളിനിക്കല്‍ പരീക്ഷണത്തിന് ഡി.സി.ജി.ഐ അനുമതി നല്‍കിയിരിക്കുകയാണ്. മൂന്നാംഘട്ട പരീക്ഷണ ഫലം അടുത്ത വര്‍ഷം ഏപ്രില്‍,മേയ് മാസങ്ങളോടെ പ്രസിദ്ധീകരിക്കും. കൊവാക്‌സിന്റെ ക്ഷമത 60% വരെയാണെന്നും പരീക്ഷണഫലങ്ങള്‍ 2021ഏപ്രില്‍-മേയ് മാസങ്ങളോടെ ലഭിക്കുമെന്ന് ഭാരത് ബയോടെ‌ക് ഇന്റര്‍നാഷണല്‍ എക്‌സിക്യൂട്ടീവ് ഡയറക്‌ടര്‍ സായ് പ്രസാദ് അറിയിച്ചു.

ലോകാരോഗ്യ സംഘടന മാര്‍ഗനിര്‍ദ്ദേശം അനുസരിച്ച്‌ ഒരു വാക്‌സിന്റെ സുരക്ഷ, നിലവാരം എന്നിവക്ക് അവ 50% ക്ഷമതയുള‌ളതായിരിക്കണം എന്ന് നിര്‍ബന്ധമുണ്ട്. കൊവാക്‌സിന് ഇത് 60 ശതമാനം ഉണ്ടെന്നത് ശുഭസൂചനയായാണ് രാജ്യം കണക്കാക്കുന്നത്. ലോകാരോഗ്യ സംഘടനയും അമേരിക്കന്‍ ഫുഡ് ആന്റ് ഡ്രഗ് അഡ്‌മിനിസ്‌ട്രേഷന്‍ എന്നീ സംഘടനകള്‍ കല്‍പിക്കുന്ന സുരക്ഷാ നിലവാരം കൊവാക്‌സിനുണ്ട് എന്നര്‍ത്ഥം.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!