KSDLIVENEWS

Real news for everyone

പ്രതിപക്ഷ നേതാവിന്റെ ഔദ്യോഗിക കാർ ബേക്കലിൽ വെച്ച് പൈലറ്റ് വാഹനത്തിൽ ഇടിച്ച് അപകടം; ആർക്കും പരിക്കില്ല

SHARE THIS ON

ഉദുമ: പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ സഞ്ചരിച്ച ഔദ്യോഗിക വാഹനം കാഞ്ഞങ്ങാട്- കാസർകോട് സംസ്ഥാനപാതയിൽ അപകടത്തിൽപ്പെട്ടു. കാറിൻ്റെ മുൻഭാഗം ഭാഗികമായി തകർന്നു. യാത്രക്കാർക്ക് പരിക്കില്ല.

ശനിയാഴ്ച വൈകിട്ട് അഞ്ചരയോടെ സംസ്ഥാനപാതയിൽ ബേക്കൽ ഫോർട്ട് റെയിൽവേ സ്റ്റേഷൻ റോഡിലേക്ക് തിരിയുന്നിടത്താണ് അപകടം നടന്നത്. കാഞ്ഞങ്ങാട് നിന്ന്‌ മംഗളൂരു ഭാഗത്തേക്ക് പോകുകയായിരുന്നു പ്രതിപക്ഷ നേതാവ്. ബേക്കൽ ഫോർട്ട് റെയിൽവേ സ്റ്റേഷൻ റോഡിലേക്ക് തിരിയുന്നിടത്ത് വെച്ച് ഔദ്യോഗിക വാഹനത്തിന് മുൻപിൽ പോയ പൈലറ്റ് വാഹനത്തിന് കുറുകെ മറ്റൊരു വാഹനം എത്തിയതാണ് അപകടത്തിന് കാരണമെന്ന് ദൃക്‌സാക്ഷികള്‍ പറഞ്ഞു.


ഈ വാഹനത്തിൽ ഇടിക്കാതിരിക്കാന് ഔദ്യോഗിക വാഹനത്തിന് മുന്നില് പോയിരുന്ന പൈലറ്റ് വാഹനം പെട്ടെന്ന് നിർത്തി. പിറകെ ഉണ്ടായിരുന്ന കാർ നിയന്ത്രണം വിട്ട് അകമ്പടി വാഹനത്തിന്റെ പിന്നില് ഇടിക്കുകയായിരുന്നു. യാത്രക്കാരെല്ലാം സുരക്ഷിതരാണ്. പിന്നിലുണ്ടായിരുന്ന മറ്റൊരു വാഹനത്തിൽ പ്രതിപക്ഷ നേതാവ് കാസർകോട് ഭാഗത്തേക്ക് യാത്ര തുടര്‍ന്നു. മംഗളൂരുവിൽ രണ്ട് പരിപാടികളിൽ പങ്കെടുക്കുന്നതിന് പോകുകയായിരുന്നു പ്രതിപക്ഷ നേതാവ്. ശനിയാഴ്ച വി.ഡി.സതീശന് ജില്ലയിൽ പരിപാടികള്‍ ഉണ്ടായിരുന്നില്ല

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!