KSDLIVENEWS

Real news for everyone

ഗ്യാനേഷ് കുമാറിന്റെ രാജി: മൂന്ന് ബസുകളിലായി ഇന്ത്യാ സഖ്യം ജന്തർ മന്തറിലേക്ക്

SHARE THIS ON

ന്യൂഡൽഹി: മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണർ ഗ്യാനേഷ് കുമാറിന്റെ രാജിയാവശ്യപ്പെട്ട് ജന്തർ മന്തറിൽ മാർച്ച് നടത്താൻ ഒരുങ്ങി ഇന്ത്യാ സഖ്യം. തുടർ പ്രതിഷേധങ്ങൾ ഏകോപിപ്പിക്കുന്നതിന്റെ ഭാഗമായി സഖ്യത്തിലെ എംപിമാർക്ക് കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖർഗെ ഡൽഹിയിലെ സാഗർ രത്ന റസ്റ്ററന്റിലൊരുക്കിയ ഉച്ചഭക്ഷണ വിരുന്നിനു തൊട്ടുപിന്നാലെയാണു പ്രതിഷേധ തീരുമാനം.

തനിക്കെതിരെ റജിസ്റ്റർ ചെയ്യുന്ന ഓരോ എഫ്ഐആറുകളും ഓരോ മെഡൽ പോലെയാണെന്നു പ്രതിഷേധത്തിനു പുറപ്പെടും മുൻപ് രാഹുൽ ഗാന്ധി മാധ്യമങ്ങളോടു പറഞ്ഞു. ‘‘ഇന്ന് ജന്തർ മന്തറിൽ ഒരിക്കൽക്കൂടി പ്രതിഷേധിക്കാനാണു തീരുമാനം. മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണറായിരിക്കാൻ യോഗ്യനായ വ്യക്തിയല്ല ഗ്യാനേഷ് കുമാറെന്നു രാജ്യത്തോട് പറയണം. ഇപ്പോൾ എനിക്കെതിരെ 45 എഫ്ഐആർ റജിസ്റ്റർ ചെയ്തിട്ടുണ്ട്. അത് 100 ആവണമെന്നാണ് എന്റെ ആഗ്രഹം. ഓരോ എഫ്ഐആറും ഓരോ മെഡലാണ്’’ – രാഹുൽ ഗാന്ധി പറ‍ഞ്ഞു.

ജൻപഥിൽനിന്നു മൂന്നു ബസുകളിലായാണ് എംപിമാർ ജന്തർ മന്തറിലേക്കു പോകുന്നത്. ബസ് പൊലീസ് തടഞ്ഞാൽ ഇറങ്ങി നടക്കാനാണു തീരുമാനമെന്ന് എംപിമാർ പറഞ്ഞു. അതേസമയം, ജന്തർ മന്തറിൽ പ്രതിഷേധത്തിന് അനുമതിയില്ലെന്ന് ഡൽഹി പൊലീസ് വ്യക്തമാക്കി. ആം ആദ്മി പാർട്ടി ഉൾപ്പെടെയുള്ളവർ മാർച്ചിൽ പങ്കെടുക്കും. ഡൽഹിയിൽ വൻ പൊലീസ് സംഘത്തെ വിന്യസിച്ചിട്ടുണ്ട്. നഗരത്തിലെ പ്രധാന റോ‍ഡുകൾ അടച്ചു.

error: Content is protected !!