KSDLIVENEWS

Real news for everyone

സിബിഐയെരാഷ്ട്രീയമായി ഉപയോഗിക്കുന്നു ; അനുവാദമില്ലാതെ അന്വേഷണം വേണ്ടെന്ന് കാനം

SHARE THIS ON

തിരുവനന്തപുരം: സിബിഐയെ കേന്ദ്ര സർക്കാർ രാഷ്ട്രീയമായി ഉപയോഗിക്കുന്നുവെന്ന സിപിഎമ്മിന്റെ ആരോപണം ശരിവെച്ച് സിപിഐ. സിബിഐ അന്വേഷണത്തിന് എതിരല്ലെന്നും സംസ്ഥാന ഗവൺമെന്റിന്റെ അറിവോടുകൂടി വേണം അന്വേഷിക്കാനെന്നും സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ പറഞ്ഞു. ക്രിമിനൽ അന്വേഷണം സംസ്ഥാന പോലീസിന് നടത്താവുന്നതേയുള്ളൂയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ” സംസ്ഥാന സർക്കാർ ആവശ്യപ്പെടുന്ന കേസുകൾ എടുക്കാതെ കേന്ദ്രത്തിന് തോന്നിയത് മാത്രം എടുക്കുന്നതിൽ വിവേചനമുണ്ട്. അത് പാടില്ല. സംസ്ഥാനത്തിന്റെ അനുമതിയോടെ മാത്രമേ ഇക്കാര്യങ്ങൾ ചെയ്യാവു എന്നാണ് പറയുന്നത്. അല്ലാതെ സിബിഐ പാടില്ല എന്നല്ല.” – കാനം പറഞ്ഞു.

ലൈഫ് മിഷൻ കേസിൽ വിദേശ നാണയ വിനിമയചട്ടം ലംഘിച്ചു എന്ന പേരിലാണ് അന്വേഷണം നടക്കുന്നതെന്നും അത് ലംഘിക്കപ്പെട്ടിട്ടുണ്ടോ, അന്വേഷിക്കാൻ അധികാരമുണ്ടോ എന്നതെല്ലാം ഹൈക്കോടതിയിലാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. എല്ലാ അന്വേഷണവും സംസ്ഥാന സർക്കാരിന് എതിരായി വ്യാഖാനിക്കേണ്ട കാര്യമില്ലെന്നും കാനം പറഞ്ഞു.

കേന്ദ്ര ഏജൻസികൾ അന്വേഷിക്കുന്നതിന് എതിരല്ലെന്ന് പറഞ്ഞ അദ്ദേഹം എൻഐഎ കോടതി ജാമ്യം നൽകിയപ്പോൾ പറഞ്ഞ കാര്യങ്ങൾ ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ എന്നും ചോദിച്ചു. കേന്ദ്ര ഏജൻസികളെ രാഷ്ട്രീയ കാര്യങ്ങൾക്ക് വേണ്ടി ഉപയോഗിക്കുകയും ഏപ്രിൽ മാസം വരാൻ പോകുന്ന തിരഞ്ഞെടുപ്പ് വരെ ഈ പുകമറ പടർത്തിക്കൊണ്ടുപോകാനുമുള്ള ശ്രമമാണെന്നും അദ്ദേഹം ആരോപിച്ചു.☰
Mathrubhumi
Top Stories|Trending|Specials|Videos| More
സിബിഐയെ രാഷ്ട്രീയമായി ഉപയോഗിക്കുന്നു: അനുവാദമില്ലാതെ അന്വേഷണം വേണ്ടെന്ന് കാനം
24 Oct 2020, 01:03 PM IST

Kerala
Kanam Rajendran supports CPM on CBI issue
കാനം രാജേന്ദ്രന്‍ | ഫോട്ടോ: മാതൃഭൂമി
തിരുവനന്തപുരം: സിബിഐയെ കേന്ദ്ര സർക്കാർ രാഷ്ട്രീയമായി ഉപയോഗിക്കുന്നുവെന്ന സിപിഎമ്മിന്റെ ആരോപണം ശരിവെച്ച് സിപിഐ. സിബിഐ അന്വേഷണത്തിന് എതിരല്ലെന്നും സംസ്ഥാന ഗവൺമെന്റിന്റെ അറിവോടുകൂടി വേണം അന്വേഷിക്കാനെന്നും സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ പറഞ്ഞു. ക്രിമിനൽ അന്വേഷണം സംസ്ഥാന പോലീസിന് നടത്താവുന്നതേയുള്ളൂയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

” സംസ്ഥാന സർക്കാർ ആവശ്യപ്പെടുന്ന കേസുകൾ എടുക്കാതെ കേന്ദ്രത്തിന് തോന്നിയത് മാത്രം എടുക്കുന്നതിൽ വിവേചനമുണ്ട്. അത് പാടില്ല. സംസ്ഥാനത്തിന്റെ അനുമതിയോടെ മാത്രമേ ഇക്കാര്യങ്ങൾ ചെയ്യാവു എന്നാണ് പറയുന്നത്. അല്ലാതെ സിബിഐ പാടില്ല എന്നല്ല.” – കാനം പറഞ്ഞു.

ലൈഫ് മിഷൻ കേസിൽ വിദേശ നാണയ വിനിമയചട്ടം ലംഘിച്ചു എന്ന പേരിലാണ് അന്വേഷണം നടക്കുന്നതെന്നും അത് ലംഘിക്കപ്പെട്ടിട്ടുണ്ടോ, അന്വേഷിക്കാൻ അധികാരമുണ്ടോ എന്നതെല്ലാം ഹൈക്കോടതിയിലാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. എല്ലാ അന്വേഷണവും സംസ്ഥാന സർക്കാരിന് എതിരായി വ്യാഖാനിക്കേണ്ട കാര്യമില്ലെന്നും കാനം പറഞ്ഞു.

കേന്ദ്ര ഏജൻസികൾ അന്വേഷിക്കുന്നതിന് എതിരല്ലെന്ന് പറഞ്ഞ അദ്ദേഹം എൻഐഎ കോടതി ജാമ്യം നൽകിയപ്പോൾ പറഞ്ഞ കാര്യങ്ങൾ ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ എന്നും ചോദിച്ചു. കേന്ദ്ര ഏജൻസികളെ രാഷ്ട്രീയ കാര്യങ്ങൾക്ക് വേണ്ടി ഉപയോഗിക്കുകയും ഏപ്രിൽ മാസം വരാൻ പോകുന്ന തിരഞ്ഞെടുപ്പ് വരെ ഈ പുകമറ പടർത്തിക്കൊണ്ടുപോകാനുമുള്ള ശ്രമമാണെന്നും അദ്ദേഹം ആരോപിച്ചു.

രാഷ്ട്രീയ താല്പര്യങ്ങൾക്ക് വേണ്ടി ദേശീയ ഏജൻസികളെ ഉപയോഗിക്കുന്ന മറ്റൊരു കാലം ഉണ്ടായിട്ടില്ലെന്ന് പറഞ്ഞ കാനം സിബിഐ വിഷയത്തിൽ വി.മുരളീധരന് മറുപടിയും നൽകി. അഴിമതി അന്വേഷിക്കുന്നുവെങ്കിൽ യെദ്യൂരപ്പയ്ക്ക് എതിരേയും അന്വേഷിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. സിബിഐ മുരളീധരന്റെ കുടുംബസ്വത്തല്ല, രാജ്യത്തിന്റെ ഏജൻസിയാണെന്നും കാനം പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!