KSDLIVENEWS

Real news for everyone

മഹാരാഷ്ട്ര മുൻമുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസിന് കോവിഡ് സ്ഥിരീകരിച്ചു

SHARE THIS ON

മുംബൈ: മഹാരാഷ്ട്ര മുന്‍ മുഖ്യമന്ത്രിയും മുതിര്‍ന്ന ബിജെപി നേതാവുമായ ദേവേന്ദ്ര ഫഡ്‌നാവിസിന് കോവിഡ് സ്ഥിരീകരിച്ചു. ട്വിറ്ററിലൂടെ അദ്ദേഹം തന്നെയാണ് പരിശോധനാ ഫലം പോസിറ്റീവായ കാര്യം വ്യക്തമാക്കിയത്.

‘ലോക്ക്‌ഡൗണ്‍ പ്രഖ്യാപിച്ച അന്ന് മുതല്‍ ഒരു ദിവസം പോലും ഒഴിവില്ലാതെ ഞാന്‍ അധ്വാനിക്കുകയാണ്. ഇപ്പോള്‍ ഞാന്‍ വിശ്രമിക്കണമെന്ന് ദൈവം തീരുമാനിച്ചിരിക്കുന്നു.

എന്റെ കോവിഡ് പരിശോധനാ ഫലം പോസിറ്റീവാണ്. ഇപ്പോള്‍ ഐസൊലേഷനിലാണ്. ഡോക്ടര്‍മാരുടെ നിര്‍ദ്ദേശങ്ങള്‍ അനുസരിച്ച്‌ മരുന്നുകള്‍ കഴിക്കും ചികിത്സ നടത്തും’- അദ്ദേഹം ട്വീറ്റ് ചെയ്തു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!