KSDLIVENEWS

Real news for everyone

ബൈജൂസിനെ പാപ്പരായി പ്രഖ്യാപിക്കും; ട്രൈബ്യൂണല്‍ നടപടി തുടങ്ങി

SHARE THIS ON

ബെംഗളൂരു: ബഹുരാഷ്ട്ര വിദ്യാഭ്യാസ സാങ്കേതിക കമ്പനിയായ ബൈജൂസിനെ പാപ്പരായി പ്രഖ്യാപിക്കും. ഇതിനായുള്ള നടപടികള്‍ തുടങ്ങി. ബെംഗളൂരുവിലെ ദേശീയ കമ്പനികാര്യ ട്രൈബ്യൂണല്‍ ഇതുസംബന്ധിച്ച ഉത്തരവ് പുറപ്പെടുവിച്ചു. നടപടികള്‍ക്കായി പ്രതിനിധിയെ നിയമിച്ചിട്ടുണ്ട്.

ബി സി സി ഐ ഹരജിയിലാണ് നടപടി. ദേശീയ ടീമിന്റെ സ്‌പോണ്‍സര്‍ഷിപ്പ് വകയില്‍ 158 കോടി രൂപ കിട്ടാനുണ്ടെന്ന് കാണിച്ചാണ് ഹരജി നല്‍കിയത്. നിക്ഷേപകരോടടക്കം കിട്ടാനുള്ള പണത്തിന്റെ ക്ലെയിം സമര്‍പ്പിക്കാന്‍ കോടതി നിര്‍ദേശിച്ചിട്ടുണ്ട്.

ട്രൈബ്യൂണല്‍ ഉത്തരവിനെ മേല്‍ക്കോടതിയില്‍ നേരിടുമെന്ന് ബൈജു രവീന്ദ്രന്‍ ജീവനക്കാരോട് പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!