KSDLIVENEWS

Real news for everyone

തോരാമഴയിൽ കേരളം; 10 ജില്ലകളിൽ ഓറഞ്ച് അലർട്ട്, മലങ്കര ഡാമിലെ ഷട്ടറുകൾ തുറന്നു

SHARE THIS ON

തിരുവനന്തപുരം: മധ്യ കേരളത്തിലും വടക്കൻ കേരളത്തിലും ശക്തമായ മഴയ്ക്ക് സാധ്യതയെന്നു കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. 10 ജില്ലകളിൽ ഓറഞ്ച് അലർട്ടും 4 ജില്ലകളിൽ മഞ്ഞ അലർട്ടുമാണ്. കോട്ടയം മുതൽ കാസർകോട് വരെയുള്ള ജില്ലകളിലാണ് ഓറഞ്ച് അലർട്ട്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ ജില്ലകളിൽ യെലോ അലർട്ടാണ്. കനത്ത മഴയെ തുടർന്നു വയനാട് ജില്ലയിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധിയാണ്. കോഴിക്കോട് ജില്ലയിൽ ദുരിതാശ്വാസ ക്യാംപുകൾ പ്രവർത്തിക്കുന്ന സ്കൂളുകൾക്കും അവധി പ്രഖ്യാപിച്ചു.


‘അപ്പയില്ലെന്ന തോന്നലില്ല; ഉമ്മൻ ചാണ്ടിയെ തമസ്‌കരിക്കാനുള്ള ശ്രമങ്ങളെ സ്വാഗതം ചെയ്യുന്നു’
മലങ്കര ഡാമിലെ എല്ലാ ഷട്ടറുകളും 50 സെന്റി മീറ്റർ വീതം ഉയർത്തി. മൂവാറ്റുപുഴയാറിനും തൊടുപുഴയാറിനും തീരത്തുള്ളവർ ജാഗ്രത പുലർത്തണമെന്നും അറിയിച്ചു. വയനാട് ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ഇന്ന് അവധിയാണ്. കോഴിക്കോട് ജില്ലയിൽ ദുരിതാശ്വാസ കാംപുകൾ പ്രവർത്തിക്കുന്ന വിദ്യാലയങ്ങൾക്കും ഇന്ന് അവധിയായിരിക്കുമെന്ന് ജില്ലാ ഭരണകൂടം അറിയിച്ചു.


കണ്ണൂർ ഉളിയിൽ കാച്ചിലാണം റോഡ് തോടിലേക്ക് ഇടിഞ്ഞ് ഗതാഗതം തടസപ്പെട്ടു. ഉളിയിൽ മേഖലയിൽ താഴ്ന്ന പ്രദേശങ്ങളിലേക്ക് വെള്ളം കയറിയിട്ടുണ്ട്. ഉളിയിൽ – പാച്ചിലാളം റോഡ്, ഉളിയിൽ – മുല്ലേരി ക്കണ്ടി – കല്ലേരിക്കൽ റോഡും വെള്ളത്തിലായി.

പാച്ചിലാളം റോഡ് മണ്ണിടിച്ചിൽ മൂലം വൻ അപകട ഭീഷണിയിലാണ്. തോട് കടന്നുപോകുന്ന സമീപത്തെ പറമ്പുകളിലെല്ലാം വെള്ളം കയറി കൃഷിനാശവും റിപ്പോർട്ട്ചെയ്തു. മേഖലയിലെ കുന്നിൻ കീഴിൽ – അത്ത പുഞ്ച റോഡ് പാലം പൂർണമായും വെള്ളത്തിലായി. ഈ ഭാഗത്ത് വയൽ മുഴുവൻ വെള്ളത്തിലാണ്


കണ്ണൂർ ഉളിയിൽ ഗവ. യുപി സ്കൂളിൽ വെള്ളം കയറി. സ്കൂളിന് അവധി നൽകി. തോട് കരകവിഞ്ഞ് വെള്ളം ഗ്രൗണ്ടിനകത്തേക്ക് പ്രവേശിച്ചതോടെയാണ് സ്കൂളിന് ഇന്ന് അവധി നൽകിയത്. 


കോഴിക്കോട് ജില്ലയിലെ മലയോര പ്രദേശങ്ങളില്‍ ശക്തമായ മഴ തുടരുകയാണ്. കക്കയം ഡാമില്‍ നിലവില്‍ 755.50 മീറ്റര്‍ വെള്ളം ഉണ്ട്. ഇത് ഡാമിന്‍റെ 70 ശതമാനത്തില്‍ അധികമാണ്. ആയഞ്ചേരി ടൗണിൽ തീക്കുനി റോഡിൽ വെള്ളം കയറിയതോടെ യാത്ര ദുഷ്കരമായി. കടകളിലേക്കും വെള്ളം കയറി. നാദാപുരത്ത് ഇന്ന് പുലർച്ചെ വീട് തകർന്നു. 
കൂരാച്ചുണ്ട് കക്കയം ഡാമില്‍ വെള്ളം നിറഞ്ഞതോടെ ബ്ലൂ അലര്‍ട്ട് പുറപ്പെടുവിച്ചു. ഷട്ടറുകള്‍ തുറക്കുന്നതിന് മുന്നോടിയായാണ് ബ്ലൂ അലര്‍ട്ട് നല്‍കിയത്. മഴ  തുടര്‍ന്നാല്‍ രണ്ട് ദിവസം കഴിഞ്ഞ് ഷട്ടര്‍ തുറക്കേണ്ടി വരും. 
കനത്ത മഴയിൽ മമ്പറം മൈലുള്ളി മെട്ടയിൽ ജവാൻ സ്റ്റോറിന് സമീപം കീഴത്തൂർ റോഡിൽ വീട് തകർന്നു. അഫ്‍സത്തിന്റെ വീടാണ് തകർന്നത്.

error: Content is protected !!