KSDLIVENEWS

Real news for everyone

മണിക്കൂറുകൾനീണ്ട ആശങ്കയ്ക്ക് വിട; ആലുവയിൽനിന്ന് കാണാതായ മൂന്ന് പെൺകുട്ടികളെയും തൃശ്ശൂരിൽ കണ്ടെത്തി

SHARE THIS ON

കൊച്ചി: ആലുവയിലെ സംരക്ഷണ കേന്ദ്രത്തില്‍നിന്ന് കാണാതായ മൂന്ന് പെണ്‍കുട്ടികളെയും കണ്ടെത്തി. തൃശ്ശൂരില്‍ നിന്നാണ് പോലീസ് ഇവരെ കണ്ടെത്തിയത്.
ആലുവ തോട്ടക്കാട്ടുകരയിലെ നിര്‍ധന പെണ്‍കുട്ടികളെ സംരക്ഷിക്കുന്ന സ്ഥാപനത്തില്‍ നിന്നാണ് വ്യാഴാഴ്ച പുലര്‍ച്ചെ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളെ കാണാതായത്. 15നും 18നും ഇടയില്‍ പ്രായമുള്ളവരായിരുന്നു കുട്ടികള്‍.

ഇവര്‍ സ്വമേധയാ പോയതാണെന്നാണ് സൂചന. പെണ്‍കുട്ടികളുമായി പോലീസ് സംഘം ആലുവയിലേക്ക് തിരിച്ചിട്ടുണ്ട്.

error: Content is protected !!