KSDLIVENEWS

Real news for everyone

ഖുർറതുസ്സാദാത്ത് ജീവിത വിശുദ്ധി കാത്ത് സൂക്ഷിച്ച ഭൗതിക പരിത്യാഗി: ബി.എസ്. ഫൈസി

SHARE THIS ON

ബദിയടുക്ക : ഖുർറതുസ്സാദാത്ത് സയ്യിദ്ഫസൽ കോയമ്മ തങ്ങൾ  ആത്മീയ ലോകത്തെ പ്രഭാവവും
ജീവിത വിശുദ്ധി കാത്ത് സൂക്ഷിച്ച ഭൗതിക പരിത്യാഗിയുമായിരുന്നുവെന്ന് കേരള മുസ്‌ലിം ജമാഅത്ത് സംസ്ഥാന ഉപാധ്യക്ഷൻ  ബി.എസ് അബ്ദുല്ലക്കുഞ്ഞി ഫൈസി പ്രസ്താവിച്ചു. കേരള മുസ് ലിം ജമാ അത്ത് ബദിയടുക്ക സോൺ മസ്ജിദുൽ ഫതഹിൽ സംഘടിപ്പിച്ച ഖുർറതു സ്റ്റാദാത്ത് അനുസ്മരണ സംഗ ത്തിൽ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. ഇബ്രാഹിം ദാരിമി ഗുണാജെ അദ്ധ്യക്ഷത വഹിച്ചു. അബൂബക്കർ ഫൈസി കുമ്പടാജെ അബൂബക്കർ സഅദി നെക്രാജെ
അനുസ്മരണ പ്രഭാഷണം നടത്തി.
സയ്യിദ് ആറ്റക്കോയതങ്ങൾ പഞ്ചിക്കൽ കൂട്ടു പ്രാർഥനക്ക് നേതൃത്വം നൽകി. ഹജ്ജ് കർമ്മം കഴിഞ്ഞ് തിരിച്ചെത്തിയ ഹാജി മാർക്ക് സ്വീകരണം നൽകി.  ശമ്മാസ് മാവിനക്കട്ടയെ അനുസ്മരിച്ചു. അബ്ദുൽ റഹ്‌മാൻ സഅദി നാരമ്പാടി നന്ദി പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!