തിരുവല്ലയിൽ കാറിന് തീപിടിച്ച് ഭാര്യയും ഭർത്താവും മരിച്ചു
തിരുവല്ല : വേങ്ങലിൽ കാറിനു തീപിടിച്ച് 2 പേർ വെന്തുമരിച്ചു. മൃതദേഹങ്ങൾ കത്തിക്കരിഞ്ഞ നിലയിലാണ്. മരിച്ചത് ഭാര്യയും ഭർത്താവുമാണെന്നു പൊലീസ് സ്ഥിരീകരിച്ചു. മരിച്ച സ്ത്രീയുടെ മാലയിൽ നിന്നാണ് ഇതുസംബന്ധിച്ച സൂചന ലഭിച്ചത്. പത്തനംതിട്ട തുകലശ്ശേരി സ്വദേശിയുടേതാണ് വാഹനം. മരിച്ചവർക്ക് 60നും 65നും ഇടയിൽ പ്രായം.
വേങ്ങലിൽ പാടത്തോട് ചേര്‍ന്ന റോഡിൽ ഇന്ന് ഉച്ചയോടെയാണ് സംഭവം. തുകലശേരി സ്വദേശിയുടെ ഉടമസ്ഥതയിലുള്ള വാഗണർ കാറാണ് കത്തിയമർന്നത്.
അപകടമരണമാണോയെന്നും പൊലീസ് ഇതുവരെ സ്ഥിരീകരിച്ചിട്ടില്ല. കാര്‍ പൂർണമായും കത്തിയമർന്ന നിലയിലാണ്. കത്തിക്കരിഞ്ഞ നിലയിൽ മൃതദേഹങ്ങൾ കണ്ടെത്തിയത്.
കാറിന് തീപിടിച്ച വിവരമറിഞ്ഞ് ഫയര്‍ ഫോഴ്സ് സ്ഥലത്തെത്തി തീയണക്കുകയായിരുന്നു. സംഭവത്തിൽ വിശദമായ അന്വേഷണം നടത്തുമെന്ന് പൊലീസ് അറിയിച്ചു. മൃതദേഹങ്ങൾ ആശുപത്രിയിലേക്ക് മാറ്റി.