KSDLIVENEWS

Real news for everyone

ചെർക്കളം അബ്ദുല്ല അനിതര സാധാരണ വ്യക്തിത്വത്തിന് ഉടമ: എൻ.എ നെല്ലിക്കുന്ന് എം.എൽ.എ

SHARE THIS ON

കുമ്പള: മൂല്യാധിഷ്ഠിത നിലപാടുകൾ സ്വീകരിക്കുമ്പോഴും രാഷ്ട്രീയ- സാമൂഹിക അതിർവരമ്പുകൾക്കപ്പുറം എല്ലാ വിഭാഗം ജനങ്ങൾക്കും ഒരു പോലെ സേവനം ചെയ്ത അനിതരസാധാരണ വ്യക്തിത്വത്തിന് ഉടമയായിരുന്നു ചെർക്കളം അബ്ദുല്ലയെന്ന് എൻ.എ നെല്ലിക്കുന്ന് എം.എൽ.എ പറഞ്ഞു.
രാഷ്ട്രീയ, ജീവിത വഴിത്താരകളിൽ ക്രാന്തദർശിത്വവും പ്രായോഗികതയും സമന്വയിപ്പിച്ച്
മഞ്ചേശ്വരത്തിൻ്റെ സാമൂഹിക- വികസന മാറ്റത്തിന് അസ്തിവാരം പണിതു.  ഇച്ഛാശക്തിയും ദീർഘവീക്ഷണവും തന്റേടവുമായിരുന്നു ചെർക്കളത്തിൻ്റെ മുഖമുദ്രയെന്നും അദേഹം കൂട്ടി ചേർത്തു.
ദുബൈ മലബാർ കാലാ സാംസ്കാരിക വേദി, ചെർക്കളം അബ്ദുല്ലയുടെ ഓർമ ദിനത്തിൽ ആരിക്കാടി കെ.പി റിസോർട്ടിൽ സംഘടിപ്പിച്ച മികവ് 2024 ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദേഹം
വിവിധ മേഖലകളിൽ വ്യക്തി മുദ്ര പതിപ്പിച്ച ഇഖ്ബാൽ അബ്ദുൽ ഹമീദ് അൽ ഹത്ബൂർ, സയ്യിദ് ഷാഹുൽ ഹമീദ് തങ്ങൾ മാളിഗെ, മുഹമ്മദ് കുഞ്ഞി കരകണ്ടം,ഫാത്തിമത്ത് ഷഹല ഐ.എൻ,ഫാത്തിമത്ത് ശൈഖ എന്നിവരെ ചടങ്ങിൽ ആദരിച്ചു.
എസ്.എസ്.എൽ.സി, പ്ലസ് ടു പരീക്ഷകളിൽ മുഴുവൻ വിഷയത്തിൽ എ പ്ലസ് നേടിയ വിദ്യാർഥികളെയും,കുമ്പള പ്രസ് ഫോറം സെക്രട്ടറിയായി തെരഞ്ഞെടുത്ത ഐ.മുഹമ്മദ് റഫീഖ് എന്നിവരെയും  അനുമോദിച്ചു.
എ.കെ. ആരിഫ് അധ്യക്ഷത വഹിച്ചു.
ദുബൈ മലബാർ കലാ സാംസ്കാരിക വേദി ജനറൽ കൺവീനർ അഷ്റഫ് കർള സ്വാഗതം പറഞ്ഞു.
കുമ്പള സബ് ഇൻസ്പെക്ടർ ശ്രീജേഷ് മുഖ്യാതിഥിയായിരുന്നു.
മുതിർ മാധ്യമ പ്രവർത്തകൻ കെ.എം അബ്ബാസ് മുഖ്യ പ്രഭാഷണം നടത്തി. ടി എം ഷാഹിദ് തെക്കിൽ.അസീസ് മെരിക്കെ,  ഗഫൂർ എരിയാൽ, കുമ്പള പഞ്ചായത്ത് പ്രസിഡൻ്റ് യു.പി തഹിറ യൂസുഫ്, ജില്ലാ പഞ്ചായത്തംഗം ജമീല സിദ്ധീഖ്, പഞ്ചായത്ത് വൈസ് പ്രസിഡൻ്റുമാരായ നാസർ മൊഗ്രാൽ, മുജീബ് കമ്പാർ, ബി.എൻ. മുഹമ്മദലി, യൂസുഫ് ഉളുവാർ,ഹംസ കൊടിയമ്മ, അഷ്റഫ് കൊടിയമ്മ, കെ.വി യൂസുഫ്, ഇബ്രാഹീം ഖലീൽ, സിദ്ധീഖ് ദണ്ഡ ഗോളി, മുഹമ്മദ് കുഞ്ഞി കുമ്പോൽ, നൂർ ജുമാൽ, മൊയ്തീൻ അസീസ്, സെഡ്.എ മൊഗ്രാൽ, എം.പി സലീം കുന്നിൽ ഹുസൈൻ ഉളുവാർ, നിസാം ചോനമ്പാടി, സിദ്ധീഖ് റഹ്മാൻ, റിയാസ് മൊഗ്രാൽ, പുണ്യ ഷെട്ടി, നളിനി രവി പൂജാരി സംബന്ധിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!