KSDLIVENEWS

Real news for everyone

തമിഴ്‌നാട്ടില്‍ മലയാളി ലോറി ഡ്രൈവര്‍ കുത്തേറ്റ് മരിച്ചു; ആക്രമിച്ചത് ഹൈവേ കവര്‍ച്ചാസംഘമെന്ന് വിവരം

SHARE THIS ON

കൊച്ചി: തമിഴ്‌നാട്ടിലെ കൃഷ്ണഗിരിയില്‍ മലയാളി ലോറി ഡ്രൈവര്‍ കുത്തേറ്റ് മരിച്ചു. നെടുമ്പാശ്ശേരി മേക്കാട് കാരയ്ക്കാട്ടുകുന്ന് മുളവരിക്കല്‍ വീട്ടില്‍ ഏലിയാസ്(41) ആണ് കൊല്ലപ്പെട്ടത്. ഹൈവേ കവര്‍ച്ചാസംഘത്തിന്റെ ആക്രമണത്തില്‍ നെഞ്ചില്‍ കുത്തേറ്റാണ് ഏലിയാസ് മരണപ്പെട്ടതെന്നാണ് നാട്ടില്‍ ലഭിച്ചവിവരം.

ചെന്നൈ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന നാമക്കല്‍ ട്രാന്‍സ്‌പോര്‍ട്ട് കമ്പനിയിലെ ഡ്രൈവറാണ് ഏലിയാസ്. ചെന്നൈയില്‍നിന്ന് ബെംഗളൂരുവിലേക്ക് ഇലക്ട്രോണിക്‌സ് സാധനങ്ങളാണ് ലോറിയില്‍ കൊണ്ടുപോയിരുന്നത്. തിരികെ മടങ്ങുന്നതിനിടെ കൃഷ്ണഗിരി ഹൈവേയില്‍ ശരവണഭവന്‍ ഹോട്ടലിന് സമീപത്തുവെച്ചാണ് ഏലിയാസിന് നേരേ ആക്രമണമുണ്ടായതെന്നാണ് വിവരം.

സംഭവത്തിന് പിന്നാലെ അക്രമി രക്ഷപ്പെട്ടു. സംഭവത്തില്‍ തമിഴ്‌നാട് പോലീസ് കേസെടുത്ത് അന്വേഷണം നടത്തിവരുന്നു. മൃതദേഹം കൃഷ്ണഗിരി മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!