KSDLIVENEWS

Real news for everyone

കോഴിക്കോട് മലയങ്ങാട് ഉരുൾപൊട്ടി; പാലം ഒലിച്ചുപോയി, 12 കുടുംബങ്ങൾ ഒറ്റപ്പെട്ടു

SHARE THIS ON

കോഴിക്കോട്: അതിശക്തമായ മഴയിൽ കോഴിക്കോട് വിലങ്ങാട് മലയങ്ങാട് ഭാഗത്തു ഉരുൾപൊട്ടി. മലയങ്ങാട് പാലം ഒലിച്ചു പോയി. ഇതോടെ 12 കുടുംബങ്ങൾ ഒറ്റപ്പെട്ടു. നാലു വീടുകൾക്ക് കേടുപാടുകൾ സംഭവിച്ചിട്ടുണ്ട്. പുഴയുടെ വശത്തായുള്ള വീടുകൾക്കാണ് കേടുപാടുകൾ സംഭവിച്ചിട്ടുള്ളത്. ആളപായമില്ല

കോഴിക്കോട് കുറ്റ്യാടി മരുതോങ്കര വില്ലേജിൽ പശുക്കടവ് ഭാഗത്തും ഉരുൾപൊട്ടി. ആളപായമൊന്നും ഇത് വരെ റിപ്പോർട്ട് ചെയ്തിട്ടില്ല.

error: Content is protected !!