KSDLIVENEWS

Real news for everyone

നടുറോഡില്‍ ബീ ഗീസിന്റെ ഹിറ്റ് ട്രാക്കിന് ‘ചുവടുവച്ച്‌’ ട്രംപും മസ്കും; വീഡിയോ കണ്ടത് ഒമ്ബത് കോടിയിലേറെ പേര്‍

SHARE THIS ON

ന്യുയോർക്ക്: ബ്രിട്ടീഷ് പോപ്‌ സംഗീത സംഘമായ ബീ ഗീസിന്റെ സൂപ്പർ ഹിറ്റ് ഗാനത്തിന് നടുറോഡില്‍ ചുവടുവയ്ക്കുന്ന മുൻ അമേരിക്കൻ പ്രസിഡന്റും നിലവിലെ റിപ്പബ്ലിക്കൻ സ്ഥാനാർഥിയുമായ ഡൊണാള്‍ഡ് ട്രംപും എക്സ് മേധാവി ഇലോണ്‍ മസ്കും.

ബീഗീസിന്റെ സൂപ്പർ ഹിറ്റായ ‘സ്റ്റൈയിൻ എലൈവ്’ എന്ന ഗാനത്തിനാണ് ഇരുവരും ചേർന്ന് കിടിലൻ ചുവടുവയ്ക്കുന്നത്. എന്നാല്‍ ഇത് യഥാർഥ വീഡിയോ അല്ല. ഒറിജിനലിനെ വെല്ലുന്ന രീതിയില്‍ എ.ഐയില്‍ നിർമിച്ച, മസ്ക് എക്സില്‍ പങ്കുവച്ച ഈ വീഡിയോ ഇതിനോടകം കണ്ടത് ഒമ്ബത് കോടിയിലേറെ (90 മില്യണ്‍) പേർ.

36 സെക്കൻഡ് മാത്രം ദൈർഘ്യമുള്ള വീഡിയോയില്‍ സ്യൂട്ട് ധരിച്ച മസ്കിന്റെയും ട്രംപിന്റേയും ആവേശകരമായ നൃത്തച്ചുവടുകള്‍ കാണാം. യുട്ടായിലെ യു.എസ് സെനറ്റർ മൈക് ലീയാണ് ഈ വീഡിയോ ആദ്യമായി എക്സില്‍ പങ്കുവച്ചത്. പിന്നീട് ആഗസ്റ്റ് 14നാണ് മസ്ക് ഇത് എക്സില്‍ പങ്കുവയ്ക്കുന്നത്. എന്നെ വെറുക്കുന്നവർ ഇത് എ.ഐ ആണെന്നൊക്കെ പറയും എന്ന അടിക്കുറിപ്പോടെയാണ് മസ്ക് വീഡിയോ പങ്കുവച്ചിരിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!