നബിദിനാഘോഷം ഇസ്ലാമികം തന്നെ,
ആഘോഷങ്ങൾ വിപുലമായി തന്നെ നടത്തുക:
ജംഇയ്യത്തുൽ ഖുത്വബ

മേൽപറമ്പ്: നബി(സ)യുടെ ജനനത്തില്‍ സന്തോഷിക്കലും
അപഥാനങ്ങള്‍ വാഴ്ത്തലും മൗലിദ് പാരായണം ചെയ്യലും
പ്രതിഫലം ലഭിക്കുന്ന കാര്യമാണ്. റബീഉല്‍ അവ്വലിനോട് അനുബന്ധമായി സംഘടിപ്പിക്കപ്പെടുന്ന ഇത്തരം സല്കര്മ്മങ്ങള്ക്കെതിരെയുള്ള അപശബ്ദങ്ങൾ മഹല്ല് ജമാഅത്തുകൾ തള്ളിക്കളയണമെന്നും നബിദിനാഘോഷം
ഇസ്ലാമികമാണെന്നും നിർത്തി വെക്കേണ്ട പ്രത്യേക സാഹചര്യമൊന്നുമില്ലെന്നും
ആഘോഷങ്ങൾ വിപുലമായി തന്നെ നടത്തണമെന്നും ജംഇയ്യത്തുൽ ഖുത്വബാ ജില്ലാ നേതാക്കൾ പറഞ്ഞു. മേൽപറമ്പിൽ നടന്ന ജില്ലാ സാരഥി സംഗമം ജംഇയ്യത്തുൽ ഖുത്വബാ സംസ്ഥാന വൈസ് പ്രസിഡണ്ട് ചുഴലി മുഹ്യിദ്ദീൻ മൗലവി ഉദ്ഘാടനം ചെയ്തു, അബ്ദുൽ മജീദ് ബാഖവി അധ്യക്ഷത വഹിച്ചു, സുഹൈർ അസ്ഹരി സ്വാഗതം പറഞ്ഞു, ഇ പി ഹംസത്തുസഅദി, സയ്യിദ് മുഹമ്മദ് ഷഫീഖ് തങ്ങൾ ദാരിമി, അബ്ദുൽ ഖാദർ ബാഖവി നദ്വി, അലിഅക്ബർ ബാഖവി, മുഹിയുദ്ദീൻ അസ്ഹരി, ഹസ്സൻ അർഷദി, സുബൈർ ദാരിമി അൽ ഖാസിമി, അബ്ദുൽ മജീദ് ഹുദവി,
അബ്ദുൽ നാസർ ഫൈസി, അബ്ദുൽ റഊഫ് ഫൈസി, കെ.എച്ച്. അഷ്റഫ് ഫൈസി, ഷാഹുൽ ഹമീദ് ദാരിമി, ആസിഫ് ദാരിമി എന്നിവർ ചർച്ചയിൽ പങ്കെടുത്തു.

