KSDLIVENEWS

Real news for everyone

നാടിന് അഭിമാനമായി യുവ കർഷകൻ: അബ്ദുൽ ഖാദർ ജീലാനിക്ക് ഐ.എൻ.എൽ ആലംപാടിയുടെ സ്നേഹാദരവ്

SHARE THIS ON

ആലംപാടി: ജീവിത പ്രാരബ്ധങ്ങൾക്കിടയിലും കോളേജ് പഠനത്തോടൊപ്പം കൃഷിയിലും സജീവമായി, ചെങ്കള പഞ്ചായത്തിലെ മികച്ച വിദ്യാർത്ഥി കർഷകനായി തെരെഞ്ഞെടുക്കപ്പെട്ട് ആലംപാടിക്ക് അഭിമാനമായി മാറിയ അബ്ദുൽ ഖാദർ ജീലാനിയെ ഐ.എൻ.എൽ ആലംപാടി ശാഖാ കമ്മിറ്റി സ്നേഹോപഹാരം നൽകി ആദരിച്ചു. ഉദുമ ഗവ: കോളേജിലെ മൂന്നാം വർഷ ഡിഗ്രി വിദ്യാർത്ഥിയായ ജീലാനി തന്റെ കൃഷിയിൽ നിന്നും കിട്ടുന്ന തുച്ഛമായ വരുമാനം കൊണ്ടാണ് തന്റെ  പഠനം മുന്നോട്ട് കൊണ്ട് പോകുന്നത്.

നാഷണൽ യൂത്ത് ലീഗ് ശാഖാ പ്രസിഡന്റ് അബ്ദുൽ റഹ്‌മാൻ റാബി സ്നേപഹാരം നൽകി, കുഞ്ഞാമു ചെറിയാലംപാടി ഷാൾ അണിയിച്ചു, ഐ.എൻ.എൽ ചെങ്കള പഞ്ചായത്ത് പ്രസിഡന്റ് മാഹിൻ മേനത്ത്, ശാഖാ പ്രസിഡന്റ് മൗലവി അബ്ദുല്ല തുടങ്ങിയ നിരവധി പാർട്ടി പ്രവർത്തകരും പരിപാടിയിൽ സംബന്ധിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!