KSDLIVENEWS

Real news for everyone

ബേക്കൽ ബീച്ച് പാർക്കിൽ ഇനി വിവാഹ റിസപ്ഷനും; പ്രത്യേക ഫീസ് നൽകിയാൽ പാർക്ക് വിട്ടു നൽകും

SHARE THIS ON

ബേക്കൽ: ബേക്കൽ ബീച്ച് പാർക്കിൽ ഡെസ്റ്റിനേഷൻ വെഡ്ഡിങിനും കോൺഫറൻസുകൾക്കുമായി പ്രത്യേക വേദി. ആദ്യ കല്യാണ റിസപ്ഷൻ ഇന്നലെ ഇവിടെ നടന്നു. കോഴിക്കോട് നിന്നുള്ള വരനും പെരിയയിൽ നിന്നുള്ള വധുവും തമ്മിലുള്ള വിവാഹമാണ് ഇന്നലെ പ്രത്യേക വേദിയിൽ സംഘടിപ്പിച്ചത്.

നിലവിൽ പാർക്കിന്റെ പ്രവർത്തനത്തെ ബാധിക്കാത്ത വിധത്തിലാണ് വിവാഹ റിസപ്ഷനുകൾക്ക് ഇവിടെ സൗകര്യമൊരുക്കുക. ആയിരത്തിനുള്ളിൽ ആളുകൾ പങ്കെടുക്കുന്ന വിവാഹങ്ങൾക്ക്  പ്രത്യേക ഫീസ് നൽകിയാൽ പാർക്ക് വിട്ടു നൽകും. വേദി അലങ്കരിക്കുന്നതിന്റെയും ഭക്ഷണത്തിന്റെയും ചെലവ് പരിപാടി നടത്തുന്നവർ വഹിക്കണം. വിവാഹങ്ങൾക്കു പുറമെ യോഗങ്ങൾക്കും കോൺഫറൻസുകൾക്കും ഇങ്ങനെ വേദി വിട്ടു നൽകും

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!