ജില്ലാ സബ് ജൂനിയർ ബോൾ ബാഡ്മിൻറൺ ചാമ്പ്യന്മാരായി ഉദുമയും വെള്ളിക്കോത്തും

തൃക്കരിപ്പൂർ: ജില്ലാ സബ് ജൂനിയർ ബോൾ ബാഡ്മിന്റൺ ചാമ്പ്യൻഷിപ്പിൽ ആൺകുട്ടികളുടെ വിഭാഗത്തിൽ ഉദുമ ഗവ. ഹയർസെക്കൻഡറി സ്കൂൾ ജേതാക്കളായി. കുണ്ടാർ എ.യു.പി. സ്കൂളിനെയാണ് പരാജയപ്പെടുത്തിയത്.
പെൺകുട്ടികളുടെ വിഭാഗത്തിൽ വെള്ളിക്കോത്ത് മഹാകവി പി. സ്മാരക ഗവ. വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂൾ ജേതാക്കളായി. ഫൈനലിൽ എ.യു.പി.എസ്. കുണ്ടാറിനെ 15-5, 15-5 എന്ന സ്കോറിനാണ് പരാജയപ്പെടുത്തിയത്. 24, 25, 26 തീയതികളിൽ കാലിക്കടവ് വെച്ച് നടക്കുന്ന 35-ാമത് സംസ്ഥാന ബാൾ ബാഡ്മിൻറൺ ചാമ്പ്യൻഷിപ്പിനുള്ള ജില്ലാ ടീമിലേക്ക് ഐബിൻ ഫിലിപ്പ് സോജൻ, ഐറിൻ റോസ് സോജൻ, പി.വി. ദിൽഷ, പി.വി. ദിൽന, അൻവിത അജയ്, സൂര്യഗായത്രി, കെ.വി. ശ്രീനന്ദ (റിസർവ്), പി. അമേയ (റിസർവ്) എന്നിവരെ തിരഞ്ഞെടുത്തു.
ചാമ്പ്യൻഷിപ്പ് ബോൾ ബാഡ്മിന്റൺ അസോസിയേഷൻ സംസ്ഥാന വൈസ് പ്രസിഡന്റ് കെ. മധുസൂദനൻ ഉദ്ഘാടനം ചെയ്തു.സമാപന സമ്മേളനത്തിൽ സർവകലാശാലാ മുൻ താരവും ജില്ലാ സ്പോർട്സ് കൗൺസിൽ അംഗവുമായ കെ.വി. ബിജു സമ്മാനദാനം നിർവഹിച്ചു. കെ. മധുസൂദനൻ അധ്യക്ഷനായി. സെപക്താക്രോ അസോസിയേഷൻ സംസ്ഥാന സെക്രട്ടറി കെ.വി. ബാബു മുഖ്യാതിഥിയായി. ബാൾ ബാഡ്മിന്റൺ അസോസിയേഷൻ ജില്ലാ സെക്രട്ടറി കെ. അശോകൻ, ജെറീന ജോൺ, എം.കെ.പി. ഇർഷാദ്, ടി.എം. സിദ്ദീഖ്, നയൻകുമാർ, പി.വി. പ്രീത, സോജൻ ഫിലിപ്പ്, പി. രഞ്ജിനി, എ.ജി.സി. ഹംലാദ് എന്നിവർ സംസാരിച്ചു.

