KSDLIVENEWS

Real news for everyone

മംഗളൂരു കഡബയിൽ സ്കൂൾ കെട്ടിടം തകർന്നുവീണ് 4 വിദ്യാർഥിനികൾക്ക് പരുക്ക്

SHARE THIS ON

മംഗളൂരു: കഡബയിൽ സ്കൂളിന്റെ മേൽക്കൂരയും ഭിത്തിയും തകർന്ന് 4 വിദ്യാർഥിനികൾക്കു പരുക്ക്. കഡബ പെരാബെയിലെ കുന്തുരു ഗവ. ഹയർ പ്രൈമറി സ്കൂൾ കെട്ടിടത്തിന്റെ ഒരു ഭാഗമാണ് തകർന്നത്. മേൽക്കൂരയും ഒരു വശത്തെ ചുമരും നിലംപതിച്ചു. ഏഴാം ക്ലാസിലെ 4 വിദ്യാർഥിനികൾക്കാണ് പരുക്കേറ്റത്. അപകട സമയത്ത് ഭൂരിഭാഗം വിദ്യാർഥികളും ക്ലാസിന് പുറത്തായിരുന്നതിനാൽ വൻ ദുരന്തം ഒഴിവായി.

ജില്ലാ പഞ്ചായത്ത് എൻജിനീയർ സംഗപ്പ ഹുക്കേരി, സ്‌കൂൾ പ്രധാനാധ്യാപകൻ രമേഷ് എന്നിവരെ ജില്ലാ അധികൃതർ സസ്‌പെൻഡ് ചെയ്തു. തൊട്ടടുത്ത് സ്കൂളിന്റെ സംരക്ഷണഭിത്തി നിർമിക്കുന്നതിനായി മണ്ണുമാന്തിയന്ത്രം ഉപയോഗിച്ച് കുഴിയെടുത്തത് തകർച്ചയെ ബാധിച്ചിട്ടുണ്ടാകാമെന്ന് സംശയിക്കുന്നതായി അധികൃതർ പറഞ്ഞു. കെട്ടിടത്തിന് 50 വർഷത്തോളം പഴക്കമുണ്ട്.

error: Content is protected !!