KSDLIVENEWS

Real news for everyone

നിരാഹാര സമരത്തില്‍ നിന്നും പിന്നോട്ടില്ല ;
ടാറ്റാ കോവിഡ് ആശുപത്രി തട്ടിക്കൂട്ടലാണ് ; അത്യാധുനിക സംവിധാനങ്ങളോടെ ആരംഭിക്കണമെന്ന് രാജ്മോഹൻ ഉണ്ണിത്താൻ

SHARE THIS ON

കാസര്‍ഗോഡ്: കോവിഡ് ആശുപത്രി വെറുതെ തുറക്കാനല്ല മറിച്ച്‌ അത്യാധുനിക സംവിധാനങ്ങളോടെ പ്രവര്‍ത്തനം ആരംഭിക്കണമെന്നാണ് താന്‍ ആവശ്യപ്പെടുന്നതെന്ന് കാസര്‍ഗോഡ് എംപി രാജ്‌മോഹന്‍ ഉണ്ണിത്താന്‍. ഇതു തട്ടിക്കൂട്ടലാണെന്നും അതിനാല്‍ നിരാഹാര സമരത്തില്‍ നിന്ന് പിന്നോട്ടില്ലെന്നും രാജ്‌മോഹന്‍ ഉണ്ണിത്താന്‍ അറിയിച്ചു.

തെക്കില്‍ ആശുപത്രി കോവിഡ് ഫസ്റ്റ് ലൈന്‍ സെന്റര്‍ ആക്കി മാറ്റാനാണ് ശ്രമിക്കുന്നത്. ജില്ലയില്‍ 4000 ത്തോളം കിടക്കകളാണ് കോവിഡ് ഫസ്റ്റ് ലൈന്‍ സെന്ററുകളിലായി സജ്ജീകരിച്ചിരിക്കുന്നത്. അത്രയും ഉപയോഗിക്കേണ്ടി വരില്ല. കാരണം കോവിഡ് ബാധിതര്‍ ഭൂരിപക്ഷവും വീടുകളില്‍ തന്നെ ചികിത്സയില്‍ കഴിയുകയാണ്. ഇപ്പോള്‍ 500ല്‍ താഴെ രോഗ ബാധിതരാണ് ആശുപത്രിയില്‍ ഉള്ളത്. ഈ സാഹചര്യത്തില്‍ ഫസ്റ്റ് ലൈന്‍ ട്രീറ്റ്മെന്റ് സെന്ററിന്റെ ആവശ്യകതയില്ല എന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!