ആത്മഹത്യ ചെയ്യാനായി പെണ്‍കുട്ടി റെയില്‍വേ ട്രാക്കിലെത്തി, പക്ഷെ ട്രാക്കില്‍ കിടന്നുറങ്ങി പോയി; വൈറലായി വീഡിയോ

ബീഹാറിലെ ചാക്കിയ റെയില്‍വേസ്റ്റേഷന്റെ പരിസരത്തേരക്ക് ഒരു പെണ്‍കുട്ടി നടന്നു വന്നു. ആത്മഹത്യ ചെയ്യുക എന്നതായിരുന്നു അവളുടെ ലക്ഷ്യം.
അടുത്ത ട്രെയിൻ വരുന്നത് കാത്ത് അവള്‍ ട്രാക്കിലിരുന്നു. പക്ഷെ ഉറങ്ങിപോയി. ഇപ്പോള്‍ ഇന്റർനെറ്റില്‍ ട്രെൻഡിങ്ങ് ആയിരിക്കുകയും, ഞെട്ടിക്കുകയും ചെയ്യുന്നത് ഈ വീഡിയോയാണ്. സംഭവത്തെ തമാശയായല്ല നെറ്റിസണ്‍സ് കൈകാര്യം ചെയ്യുന്നത്. ഈ വീഡിയോയെ അടിസ്ഥാനമാക്കി യുവതലമുറയുടെ മാനസികാരോഗ്യത്തെ സംബന്ധിച്ച ചർച്ചകള്‍ സോഷ്യല്‍മീഡിയയില്‍ സജീവമായി നടക്കുന്നുണ്ട്.
സംഭവത്തിന്റെ വീഡിയോ എക്സില്‍ പങ്കുവെച്ചിരിക്കുന്നത് എൻഡിടിവി യാണ്. ട്രെയിനിന്റെ ലോക്കോപൈലറ്റ് സമയോചിതമായി എമർജൻസി ബ്രേക്കിങ്ങ് ചെയ്തത്കൊണ്ടാണ് പെണ്‍കുട്ടി രക്ഷപ്പെട്ടത്. ട്രെയിനിന്റെ മുന്നില്‍ ഉറങ്ങികിടന്ന പെണ്‍കുട്ടിയെ തട്ടിവിളിച്ചപ്പോള്‍ പെണ്‍കുട്ടി അലറിവിളിക്കുകയും ട്രാക്കില്‍ നിന്ന് മാറാൻ വിസമ്മതിക്കുകയും ചെയ്തു. പിന്നെ ഒരു സ്ത്രീ വന്ന് കുട്ടിയെ സമാധാനിപ്പിക്കുന്നതും അനുനയിപ്പിച്ച് ട്രാക്കില്‍ നിന്ന് മാറ്റി കൊണ്ട് പോകുന്നതും വീഡിയോയില്‍ കാണാൻ സാധിക്കും.

