KSDLIVENEWS

Real news for everyone

ഇന്ത്യൻ ടീം സീനിയർ നീന്തൽ കോച്ചും ദ്രോണാചാര്യ അവാർഡ് ജേതാവുമായ പ്രദീപ് കുമാറിന് സ്വീകരണം നൽകി

SHARE THIS ON

കുമ്പള: പ്രമുഖ നീന്തൽ താരവും ഇന്ത്യക്കുവേണ്ടി നിരവധി മെഡലുകൾ വാരിക്കൂട്ടിയ ഇന്ത്യൻ സീനിയർ സ്വിമ്മിംഗ് കോച്ചും ദ്രോണാചാര്യ അവാർഡ് ജേതാവുമായ പ്രദീപ് കുമാറിന് കുമ്പള ഫുട്ബോൾ അക്കാദമി സ്വീകരണം നൽകി.

കുമ്പള ഗ്രാമപഞ്ചായത്ത് പ്രസിഡന്റിന്റെ ചേമ്പറിൽ ചേർന്ന് ചടങ്ങ് ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് താഹിറ യൂസഫ് അധ്യക്ഷത വഹിച്ചു. കുമ്പള ഫുട്ബോൾ അക്കാദമി പ്രസിഡന്റും കാസറഗോഡ് ബ്ലോക്ക് പഞ്ചായത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർ മാനുമായ അഷ്‌റഫ്‌ കർള സ്വാഗതം പറഞ്ഞു.

കുമ്പള സർക്കിൾ ഇൻസ്പെക്ടർ വിനോദ് കുമാർ മുഖ്യാതിഥിയായി.
ഗ്രാമ പഞ്ചായത്ത് സ്ഥിരം സമിതി ചെയർമാനും കുമ്പള ഫുട്ബോൾ അക്കാദമി ജനറൽ സെക്രട്ടറിയുമായ ബി എ റഹ്മാൻ, നീന്തൽ അസോസിയേഷൻ ജില്ലാ കമ്മിറ്റി അംഗം ജോസഫ്, ഗ്രാമ പഞ്ചായത്ത് സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ സഫൂറ, പഞ്ചായത്ത് അംഗങ്ങളായ അൻവർ ആരിക്കാടി, കൗലത്ത് ബീവി, പ്രേമാവതി, വിവേകാനന്ദ ഷെട്ടി, വിദ്യ പൈ,തുടങ്ങിയവർ സംബന്ധിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!