കാഞ്ഞങ്ങാട് പാളം മുറിച്ച് കടക്കവേ ട്രെയിൻ തട്ടി 3 സ്ത്രീകള്‍ക്ക് ദാരുണാന്ത്യം

കാസർകോട്: കാഞ്ഞങ്ങാട് റെയിൽവേ സ്റ്റേഷന് സമീപം ട്രെയിൻ മൂന്ന് സ്ത്രീകൾ ട്രെയിൻ തട്ടി മരിച്ചു. കോട്ടയം ചിങ്ങവനം സ്വദേശികളായ ചിന്നമ്മ (70), ആലീസ് തോമസ്( 60), എയ്ഞ്ചൽ(30 ) എന്നിവരാണ് ആണ് മരിച്ചത്. ശനിയാഴ്ച രാത്രി 7.30 ഓടെയാണ് അപകടം. കാഞ്ഞങ്ങാട് റെയിൽവേ സ്റ്റേഷൻ്റെ വടക്കുഭാഗത്ത് കൂടി റെയിൽവേ ട്രാക്ക് മുറിച്ചു കടക്കുകയായിരുന്നു ഇവർ. കാഞ്ഞങ്ങാട്ട് നടന്ന ഒരു വിവാഹ ചടങ്ങിൽ സംബന്ധിക്കാൻ വന്നവരായിരുന്നു ഇവർ. സംഘത്തിൽ 50 ഓളം പേരുണ്ടായിരുന്നു. ഗുഡ്‌സ് ട്രെയിൻ ഇടിച്ചാണ് മൂന്നുപേരും അപകടത്തിൽപ്പെട്ടതെന്നാണ് പ്രാഥമിക വിവരം. ഹോസ്‌ദുർഗ് പൊലീസ് സ്ഥലത്തെത്തി മൃതദേഹങ്ങൾ ജില്ലാ ആശുപത്രിയിലേക്ക് മാറ്റി.

