KSDLIVENEWS

Real news for everyone

ഓണാവധി ആഘോഷം: വീടുപൂട്ടി പോകുന്നവര്‍ക്ക് ജാഗ്രതനിര്‍ദേശവുമായി പൊലീസ്

SHARE THIS ON

പാലക്കാട്: ഓണാവധി ആഘോഷിക്കാൻ വീടുപൂട്ടി പോകുന്നവർക്ക് ജാഗ്രതനിർദേശവുമായി പൊലീസ്. പൊലീസിന്‍റെ ഇൻസ്റ്റഗ്രാം പേജില്‍ ‘എല്ലാവർക്കും അവധിയുണ്ട് പക്ഷേ കള്ളന്മാർക്ക് അവധിയില്ല’ എന്ന രീതിയില്‍ വിഡിയോ നിർമിച്ചാണ് പൊലീസ് ബോധവത്കരണം നടത്തുന്നത്.

വീടുപൂട്ടി യാത്ര പോകുന്നവർ അക്കാര്യം പൊലീസിനെ അറിയിക്കാൻ പൊലീസിന്‍റെ ഔദ്യോഗിക മൊബൈല്‍ ആപ്പായ പോല്‍ ആപ്പിലുള്ള ഹൗസ് ഇൻഫർമേഷൻ സൗകര്യം വിനിയോഗിക്കണമെന്നാണ് നിർദേശം. യാത്ര പോകുന്ന ദിവസം, വീടിന്‍റെ ലൊക്കേഷൻ, വീട്ടുപേര്, വീടിനടുത്തുള്ള ബന്ധുക്കളുടെയോ അയല്‍വാസികളുടെയോ പേരും ഫോണ്‍ നമ്ബറും എന്നിവ ആപ്പില്‍ നല്‍കണം. പരമാവധി 14 ദിവസം വരെ വീടും പരിസരവും പൊലീസിന്‍റെ നിരീക്ഷണത്തിലാകും.

എന്നാല്‍, ഈ രീതിയില്‍ നിർദേശങ്ങള്‍ നല്‍കുമ്ബോഴും പലരും പൊലീസിനെ വിശ്വാസത്തിലെടുക്കുന്നില്ല എന്നതിന് തെളിവാണ് പോസ്റ്റിന് താഴെയുള്ള കമന്‍റുകള്‍. പൊലീസിലെ കള്ളന്മാരെ കരുതിയിരിക്കണം, അൻവറിനെ വിളിക്കണോ തുടങ്ങിയ കമന്‍റുകളാണ് നിറയെ.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!