KSDLIVENEWS

Real news for everyone

മതസാഹോദര്യത്തിന്‍റെ കേരള സ്റ്റോറി: നബിദിന റാലിക്ക് സ്വീകരണമൊരുക്കി നെല്ലിക്കട്ട ഗുരു മന്ദിരം ഭാരവാഹികള്‍

SHARE THIS ON

നെല്ലിക്കട്ട: പ്രവാചക സ്മരണയിൽ ഇസ്ലാം മത വിശ്വാസികൾ നബിദിനം  ആഘോഷിക്കുമ്പോള്‍  മത സാഹോദര്യത്തിന്‍റെ കേരള മോഡലിന് സാക്ഷിയാവുകയാണ് കാസറഗോഡ് നെല്ലിക്കട്ട പ്രദേശം. ജാതി മതങ്ങൾക്കതീതമായി മനുഷ്യനെ ഒന്നായി കാണണമെന്ന ശ്രിനാരായണ ഗുരുവിന്റെ വാക്യങ്ങൾ അന്വർഥമാക്കുന്ന മാനവിക ഐക്യത്തിന്റെ മാതൃക കാണിക്കുകയാണ് നെല്ലിക്കട്ട ശ്രി നാരായണ ഗുരു മന്ദിരം ഭാരവാഹികൾ.  നബിദിന റാലിയെ മന്ദിരം പരിസരത്തു വരവേൽക്കുകയും മധുര പാനിയങ്ങൾ നൽകി വിദ്യാർത്ഥികളെ സന്തോഷിപ്പിക്കുകയും ചെയ്തത് പാരമ്പര്യമായി കേരള നാട് പകർന്നു തന്ന സഹോദര്യത്തിന്റെ ഓർമപ്പെടുത്തലായി.
ഗുരു മന്ദിരവും നെല്ലിക്കട്ട അഹ്ദൽ ജുമാ മസ്ജിദും തൊട്ടുരുമ്മിയാണ് നിലകൊള്ളുന്നത്. മന്ദിരത്തിലെ ഗുരു കീർത്തനങ്ങളും പള്ളിയിലെ വാങ്ക് വിളിയും പരസ്പര ഏറ്റുമുട്ടലിന്റെയല്ല, പാരസ്പര്യത്തിന്റെ പങ്കു വെക്കലുകളാണെന്ന് ഉദ്ഘോഷിക്കുകയാണ് ഈ നാട്.   ഗുരു മന്ദിരം ഭാരവാഹികളായ സുധാകരൻ ചേമ്പൊട്,എൻ സി ശേഖരൻ,നാരായണൻ ഉള്ളോടി തുടങ്ങിയവർ നേതൃത്വം നൽകി. അഹ്ദൽ ജുമാ മസ്ജിദ് ഖത്തീബ് റിഷാദ് സഖാഫി പാലപ്പെട്ടി ഉസ്താദുമാരായ റഹീം ഹിമമി, അബ്ദുൽ മജീദ് ഫാളിലി മസ്ജിദ് കമ്മിറ്റി ഭാരവാഹികളായ സയ്യിദ് മുനീറുൽ അഹ്ദൽ, ഫൈസൽ നെല്ലിക്കട്ട, മജീദ് എൽ കെ മറ്റു ഭാരവാഹികൾ മഹല്ല് അംഗങ്ങൾ
നന്ദി അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!