KSDLIVENEWS

Real news for everyone

സംസ്ഥാനത്തെ മുഴുവന്‍ പൊലീസുകാര്‍ക്കും കുടുംബങ്ങള്‍ക്കുമായി ഇന്‍ഷൂറന്‍സ് പരിരക്ഷാ പദ്ധതി നാളെ മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും

SHARE THIS ON

തിരുവന്തപുരം: സംസ്ഥാനത്ത് മുഴുവന്‍ പൊലീസുകാര്‍ക്കും കുടുംബങ്ങള്‍ക്കുമായി ഇന്‍ഷൂറന്‍സ് പരിരക്ഷ വരുന്നു. പൊലീസ് സഹകരണ സംഘമാണ് ചികിത്സാ സഹായ പദ്ധതിയായ കെയര്‍ പ്ലസ് നടപ്പാക്കുന്നത്. പദ്ധതി മുഖ്യമന്ത്രി നാളെ ഉദ്ഘാടനം ചെയ്യും.

പ്രതിവര്‍ഷം 3600 രൂപയടക്കണം ഒറ്റത്തവണയായോ തവണകളായോ അടച്ച്‌ തീര്‍ക്കാം. ഇങ്ങനെ പദ്ധതിയില്‍ അംഗങ്ങളാവുന്നവര്‍ക്കും കുടുംബത്തിനും മൂന്ന് ലക്ഷം രൂപ വരെയുള്ള ചികിത്സാ ചെലവ് ലഭ്യമാവും. ഇരുപതിലധികം ബെഡുകളുള്ള ഏതൊരു അംഗീകൃത ആശുപത്രിയില്‍ നിന്നും ആനുകൂല്യം ലഭിക്കും.

അമ്ബതിനായിരത്തിലധികം അംഗങ്ങളുള്ള പൊലീസ് സേനയ്ക്ക് ഇത്തരമൊരു ചികിത്സാ സഹായ പദ്ദതി ഏറെ ഗുണകരമാവും എന്നതില്‍ സംശയമില്ല.

ഡിജിപി മുതല്‍ താഴെ തട്ടിലുള്ള പൊലീസുകാര്‍ക്ക് വരെ പദ്ധതിയില്‍ അംഗമാവാം.

കെവിഡ് വ്യാപന സാഹചര്യത്തില്‍ പൊലീസുകാര്‍ക്കായി പ്രത്യേക ഇന്‍ഷൂറന്‍സ് പദ്ദതി വേണമെന്ന ഡിജിപിയുടെ ശുപാര്‍ശ അംഗീകരിക്കപ്പെട്ടിരുന്നില്ല. ഈ സാഹചര്യത്തില്‍ പ്രത്യേക പദ്ധതി ഏറെ ഗുണകരമാവുമെന്നാണ് സഹകരണ സംഘത്തിന്‍റെ വിശ്വാസം. പദ്ധതി വിജയിച്ചാല്‍ ചികിത്സാ ആനുകൂല്യം ഉയര്‍ത്താനും സഹകരണ സംഘത്തിന് പദ്ധതിയുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!