KSDLIVENEWS

Real news for everyone

സ്വര്‍ണക്കടത്ത് കേസ്; പ്രധാന പ്രതി റബിന്‍സിനെ കൊച്ചിയിലെത്തിച്ചു

SHARE THIS ON

കൊച്ചി: തിരുവനന്തപുരം വിമാനത്താവളം വഴിയുള്ള സ്വര്‍ണക്കടത്ത് കേസിലെ പ്രധാന പ്രതി റബിന്‍സിനെ കൊച്ചിയിലെത്തിച്ചു. യു.എ.ഇയില്‍ പിടിയിലായ റബിന്‍സനെ അവിടുന്ന് നാടുകടത്തുകയായിരുന്നു. എയര്‍ ഇന്ത്യ വിമാനത്തിലാണ് വൈകീട്ടോടെ റബിന്‍സിനെ കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിലെത്തിച്ചത്. കേസിലെ മുഖ്യ സൂത്രധാരനെന്ന് അന്വേഷണ ഏജന്‍സികള്‍ ചൂണ്ടിക്കാട്ടുന്ന പ്രതിയാണ് റബിന്‍സ്.

ഫൈസല്‍ ഫരീദ്, റബിന്‍സ് എന്നീ രണ്ട് പ്രതികളെ ദുബൈ ഭരണകൂടം നേരത്തെ തന്നെ അറസ്റ്റ് ചെയ്തിരുന്നു. അവരുടെ നിരീക്ഷണത്തിലാണ് ഈ രണ്ട് പ്രതികളും ഉള്ളതെന്ന് നേരത്തെ തന്നെ എന്‍.ഐ.എ കോടതിയെ അറിയിച്ചിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!