ദുബായ് മലബാർ കലാസാംസ്കാരിക വേദിയുടെ തുളുനാട് ശ്രേഷ്ട്ട പുരസ്കാരം യു കെ കുഞ്ഞബ് ദുള്ള ചെറുവത്തൂറിനു

കാസർഗോഡ്: ഉത്തര മലബാറിൽ മാലിന്യ സംസ്കരണ രംഗത്ത് വ്യത്യസ്തവും അതിനൂതനവുമായ ആശയങ്ങൾ കൊണ്ട്
ശാസ്ത്രീയമായി മാലിന്യം കൈകാര്യം ചെയ്യുന്ന രീതി സമൂഹത്തിന്റെ പൊതുബോധമാക്കി മാറ്റാൻ കഴിയുന്നതിലൂടെ മാത്രമേ മാലിന്യ സംസ്കരണ സംവിധാനത്തിലെ ആധുനികവും ശാസ്ത്രീയവുമായ രീതികൾ സുസ്ഥിരമാക്കാനാകൂയെന്ന് തെളിയിച്ച് ശ്രദ്ധേയനായ വ്യക്തിത്വമാണ് യു കെ കുഞ്ഞബ്ദുല്ല ചെറുവത്തൂർ.
പൊതു പ്രവർത്തന വ്യവസായ മേഖലകളിൽ തൻ്റേതായ അടയാളപ്പെടുത്തലുകൾ നടത്തിയ പ്രമുഖ വ്യവസായി കൂടിയായ കുഞ്ഞബ്ദുല്ലയെ ദുബായ് മലബാർ കലാസാംസ്കാരിക വേദി തുളുനാട് ശ്രേഷ്ട്ട പുരസ്കാരം നൽകി ആദരിക്കും.
ഒക്ക്ട്ടോബർ രണ്ടാം വാരം കുമ്പളയിൽ വെച്ചു നടക്കുന്ന സമർപ്പണം 2024 പരിപാടിയിൽ പുരസ്കാരം വിതരണം ചെയ്യും.
ചടങ്ങിൽ എം പി, എം എൽ മാർ, ത്രിതല പഞ്ചായത്ത് ജനപ്രതിനിധികൾ, സാമൂഹിക സാംസ്കാരിക വാണിജ്യ മേഖലകളിലെ പ്രമുഖർ സംബഡി ക്കുമെന്ന് ദുബായ് മലബാർ കലാ സാംസ്കാരിക വേദി ജനറൽ കൺവീനർ അഷ്റഫ് കർള അറിയിച്ചു.

