KSDLIVENEWS

Real news for everyone

ഹാഥ്റാസ് സിബിഐ അന്വേഷണം: സുപ്രീം കോടതി ഹർജിയിൽ നാളെ വിധി പറയും

SHARE THIS ON

ദില്ലി: ഹാഥ്റസ് ബലാല്‍സംഗ കൊലപാതക കേസിലെ സിബിഐ അന്വേഷണം കോടതിമേല്‍നോട്ടത്തില്‍ വേണം എന്ന് ആവശ്യപ്പെട്ടുള്ള ഹര്‍ജികളില്‍ സുപ്രീംകോടതി നാളെ വിധി പറയും. കേസിന്‍റെ വിചാരണ യുപിയില്‍ നിന്ന് ദില്ലിയിലേക്ക് മാറ്റണമെന്ന കുടുംബത്തിന്റെ ആവശ്യത്തിലും കോടതി തീരുമാനം പ്രഖ്യാപിക്കും.

കോടതി മേല്‍നോട്ടത്തില്‍ സിബിഐ അന്വേഷണം എന്ന ഹര്‍ജിക്കാരുടെ ആവശ്യത്തെ യുപി സര്‍ക്കാര്‍ കോടതിയില്‍ പിന്തുണച്ചിരുന്നു. പെണ്‍കുട്ടിയുടെ കുടുംബത്തിനും സാക്ഷികള്‍ക്കും സുരക്ഷ ഉറപ്പാക്കിയതായും സര്‍ക്കാര്‍ അറിയിച്ചിരുന്നു. ചീഫ് ജസ്റ്റിസ് എസ്.എ.ബോബ്ഡേ അദ്ധ്യക്ഷനായ ബെഞ്ചാണ് കേസില്‍ വിധി പറയുക. കേസിലെ തെളിവുകള്‍ നശിപ്പിച്ചതിന് യുപി പൊലീസിനെതിരെ നടപടി ആവശ്യപ്പെട്ടുള്ള പൊതുതാല്പര്യ ഹര്‍ജിയിലും കോടതി തീരുമാനം നാളെയുണ്ടാകും.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!