KSDLIVENEWS

Real news for everyone

കെ​എ​സ്‌ആ​ര്‍​ടി​സി പുനഃരു​ദ്ധാ​ര​ണ​ത്തി​ന് പു​തി​യ പാ​ക്കേ​ജു​മാ​യി സ​ര്‍​ക്കാ​ര്‍
961 കോടിയുടെ പലിശ സർക്കാർ എഴുതി തള്ളും

SHARE THIS ON

തി​രു​വ​ന​ന്ത​പു​രം: കെ​എ​സ്‌ആ​ര്‍​ടി​സി പുനഃരു​ദ്ധാ​ര​ണ​ത്തി​ന് പു​തി​യ പാ​ക്കേ​ജു​മാ​യി സ​ര്‍​ക്കാ​ര്‍. തൊ​ഴി​ലാ​ളി സം​ഘ​ട​ന​ക​ളു​മാ​യി ച​ര്‍​ച്ച ന​ട​ത്തി പു​തി​യ പാ​ക്കേ​ജ് അ​ടി​യ​ന്ത​ര​മാ​യി ന​ട​പ്പി​ലാ​ക്കു​മെ​ന്നു മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ന്‍ അ​റി​യി​ച്ചു. പാ​ക്കേ​ജി​ന്‍റെ ഭാ​ഗ​മാ​യി കോ​ര്‍​പ​റേ​ഷ​ന്‍ സ​ര്‍​ക്കാ​രി​നു കു​ടി​ശി​ഖ​യാ​ക്കി​യി​ട്ടു​ള്ള 961 കോ​ടി രൂ​പ​യു​ടെ പ​ലി​ശ എ​ഴു​തി​ത്ത​ള്ളും. 3,194 കോ​ടി രൂ​പ​യു​ടെ വാ​യ്പ സ​ര്‍​ക്കാ​ര്‍ ഓ​ഹ​രി​യാ​ക്കി മാ​റ്റും. കെ​എ​സ്‌ആ​ര്‍​ടി​സി​യു​ടെ കൈവ​ശം എ​ല്ലാ സ്ഥ​ല​ങ്ങ​ളി​ലു​മു​ള്ള ഭൂ​മി​ക്കു കോ​ര്‍​പ​റേ​ഷ​നു ബാ​ധ്യ​ത​യി​ല്ലാ​തെ പ​ട്ട​യം ന​ല്‍​കും.
ജീ​വ​ന​ക്കാ​രി​ല്‍ നി​ന്നു പി​ടി​ച്ച്‌ ബാ​ങ്ക്, എ​ല്‍​ഐ​സി, കെ​എ​സ്‌എ​ഫ്‌ഇ തു​ട​ങ്ങി​യ സ്ഥാ​പ​ന​ങ്ങ​ള്‍​ക്കു ന​ല്‍​കാ​നു​ള്ള റി​ക്ക​വ​റി കു​ടി​ശി​ഖ, മെ​ഡി​ക്ക​ല്‍ റീ​ഇ​ന്പേ​ഴ്സ്മെ​ന്‍റ് എ​ന്നി​വ ന​ല്‍​കു​ന്ന​തി​നാ​യി 255 കോ​ടി രൂ​പ കോ​ര്‍​പ​റേ​ഷ​നു സ​ര്‍​ക്കാ​ര്‍ ന​ല്‍​കും. കെ​എ​സ്‌ആ​ര്‍​ടി​സി​യി​ല്‍ പു​തി​യ ശ​ന്പ​ള പ​രി​ഷ്ക​ര​ണ​ത്തി​നു​ള്ള ന​ട​പ​ടി​ക​ള്‍ ഉ​ട​ന്‍ ആ​രം​ഭി​ക്കും. 2012 നു ​ശേ​ഷം കോ​ര്‍​പ​റേ​ഷ​നി​ല്‍ ശ​ന്പ​ള പ​രി​ഷ്ക​ര​ണം ന​ട​പ്പി​ലാ​ക്കി​യി​ട്ടി​ല്ല. എ​ല്ലാ സ്ഥി​രം ജീ​വ​ന​ക്കാ​ര്‍​ക്കും മാ​സം 1500 രൂ​പ ഇ​ട​ക്കാ​ലാ​ശ്വാ​സം അ​നു​വ​ദി​ക്കും. ഇ​തി​നു​ള്ള അ​ധി​ക​തു​ക സ​ര്‍​ക്കാ​ര്‍ ന​ല്‍​കും.
എം​പാ​ന​ല്‍ ജീ​വ​ന​ക്കാ​രെ പി​രി​ച്ചു​വി​ടി​ല്ല. കോ​ട​തി വി​ധി പ്ര​കാ​രം കെഎ​സ്‌ആ​ര്‍​ടി​സി​യി​ല്‍ സ്ഥി​ര​പ്പെ​ടു​ത്താ​ന്‍ സാ​ധി​ക്കാ​ത്ത എം​പാ​ന​ലു​കാ​രെ പു​തി​യ​താ​യി രൂ​പീ​ക​രി​ക്കു​ന്ന കെ​എ​സ്‌ആ​ര്‍​ടി​സി​യു​ടെ സ​ബ്സി​ഡി​യ​റി ക​ന്പ​നി​യാ​യ സ്വി​ഫ്റ്റി​ല്‍ ഘ​ട്ടംഘ​ട്ട​മാ​യി നി​യ​മി​ക്കും. സ്കാ​നി​യ, വോ​ള്‍​വോ, ദീ​ര്‍​ഘ​ദൂ​ര ബ​സു​ക​ള്‍, പു​തി​യ​താ​യി കി​ഫ്ബി വ​ഴി വാ​ങ്ങു​ന്ന ബ​സു​ക​ള്‍ തു​ട​ങ്ങി​യ ഈ ​ക​ന്പ​നി വ​ഴി​യാ​യി​രി​ക്കും ഓ​പ്പ​റേ​റ്റ് ചെ​യ്യു​ക.

കെ​എ​സ്‌ആ​ര്‍​ടി​സി​യു​ടെ പു​ന​രു​ദ്ധാ​ര​ണ​ത്തി​നാ​യി രൂ​പം കൊ​ടു​ത്ത ക​ണ്‍​സോ​ര്‍​ഷ്യ​വു​മാ​യു​ള്ള ധാ​ര​ണ പ്ര​കാ​രം കോ​ര്‍​പ​റേ​ഷ​ന് സ​ര്‍​ക്കാ​രി​ല്‍ നി​ന്നു മാ​ത്ര​മേ വാ​യ്പ എ​ടു​ക്കാ​നാ​കൂ. ക​ണ്‍​സോ​ര്‍​ഷ്യ​വു​മാ​യി ച​ര്‍​ച്ച ചെ​യ്ത് പു​തി​യ വാ​യ്പാ​ന​യ​ത്തി​നു രൂ​പം ന​ല്‍​കും. അ​ടു​ത്ത മൂ​ന്നു​വ​ര്‍​ഷം കൊ​ണ്ട് കോ​ര്‍​പ​റേ​ഷ​ന്‍റെ വ​ര​വും ചെ​ല​വും ത​മ്മി​ലു​ള്ള വി​ട​വ് 500 കോ​ടി​യാ​ക്കി കു​റ​യ്ക്കും. ഈ ​തു​ക കെ​എ​സ്‌ആ​ര്‍​ടി​സി ന​ല്‍​കു​ന്ന സൗ​ജ​ന്യ സേ​വ​ന​ങ്ങ​ള്‍​ക്കു​ള്ള പ്ര​തി​ഫ​ല​മെ​ന്ന നി​ല​യി​ല്‍ ഗ്രാ​ന്‍റ് ആ​യി സ​ര്‍​ക്കാ​ര്‍ തു​ട​ര്‍​ന്നു ന​ല്‍​കും.

സ​ര്‍​ക്കാ​ര്‍ വാ​ഗ്ദാ​നം ചെ​യ്ത 1000 കോ​ടി രൂ​പ ക​ഴി​ഞ്ഞ ര​ണ്ടു വ​ര്‍​ഷ​വും ന​ല്‍​കി. ഈ ​സ​ര്‍​ക്കാ​രി​ന്‍റെ കാ​ല​യ​ള​വി​ല്‍ ഇ​തു​വ​രെ കെ​എ​സ്‌ആ​ര്‍​ടി​സി​ക്ക് 4160 കോ​ടി രൂ​പ ന​ല്‍​കി​യി​ട്ടു​ണ്ട്. ക​ഴി​ഞ്ഞ യു​ഡി​എ​ഫ് സ​ര്‍​ക്കാ​രി​ന്‍റെ അ​ഞ്ചു വ​ര്‍​ഷ കാ​ല​യ​ള​വി​ല്‍ ആ​കെ 1220 കോ​ടി രൂ​പ മാ​ത്ര​മാ​ണ് ന​ല്‍​കി​യ​തെ​ന്നും മു​ഖ്യ​മ​ന്ത്രി പ​റ​ഞ്ഞു

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!