മുഖ്യമന്ത്രിയുടെ മലപ്പുറം വിരുദ്ധ പ്രസ്താവനക്കെതിരെ യൂത്ത് ലീഗ് പ്രക്ഷോഭത്തിലേക്ക്

മലപ്പുറം: മുഖ്യമന്ത്രിയുടെ മലപ്പുറം വിരുദ്ധ പ്രസ്താവനക്കെതിരെ യൂത്ത് ലീഗ് പ്രക്ഷോഭത്തിലേക്ക്. നാളെ പഞ്ചായത്ത്, മുനിസിപ്പല്‍ തലങ്ങളില്‍ പ്രതിഷേധം സംഘടിപ്പിക്കും.
മലപ്പുറത്തിന്റെ ചെലവില്‍ മുഖ്യമന്ത്രി ആർഎസ്എസിനെ തൃപ്തിപ്പെടുത്തേണ്ടെന്ന് നേതാക്കള്‍ പറഞ്ഞു.
ദ ഹിന്ദു പത്രത്തിന് നല്കിയ അഭിമുഖത്തിലാണ് മുഖ്യമന്ത്രി മലപ്പുറം വിരുദ്ധ പ്രസ്താവന നടത്തിയത്. സ്വർണക്കടത്തും ഹവാല ഇടപാടുമായി ബന്ധപ്പെട്ട് കഴിഞ്ഞ അഞ്ച് വർഷത്തിനിടെ പൊലീസ് നടത്തിയ പരിശോധനയില്‍ ഉണ്ടായ അസ്വാരസ്യങ്ങളാണ് സിപിഎം-ആർഎസ്എസ് ബന്ധമെന്ന ആരോപണത്തിന് പിന്നിലെ പ്രധാന പ്രേരകഘടകമെന്ന് മുഖ്യമന്ത്രി പറഞ്ഞു.

