KSDLIVENEWS

Real news for everyone

ദേശീയ പാതയിൽ ലോറി നിയന്ത്രണം വിട്ട് മറിഞ്ഞു ; ഗതാഗതം തടസ്സപ്പെട്ടു

SHARE THIS ON

മൊഗ്രാല്‍പുത്തൂര്‍: പഴയ ടയര്‍ കയറ്റി പോകുകയായിരുന്ന ലോറി നിയന്ത്രണം വിട്ട് മറിഞ്ഞു. ദേശീയപാതയില്‍ ഭാഗീകമായി ഗതാഗത തടസ്സം സൃഷ്ടിച്ചു.
തിങ്കളാഴ്ച രാത്രി 10 മണിയോടെ മൊഗ്രാല്‍പുത്തൂര്‍ പന്നിക്കുന്നിലാണ് അപകടം നടന്നത്. കുമ്പള ഭാഗത്ത് നിന്നും പഴയ ടയര്‍ കയറ്റി കാസര്‍കോട് ഭാഗത്തേക്ക് വരികയായിരുന്ന ലോറിയാണ് മറിഞ്ഞതെന്ന് കാസര്‍കോട് ടൗണ്‍ പോലീസ് അറിയിച്ചു.
ലോറി ഡ്രൈവര്‍ ചെറിയ പരിക്കുകളോടെ രക്ഷപ്പെട്ടു. വിവരമറിഞ്ഞ് പോലീസും ഫയര്‍ഫോഴ്‌സും നാട്ടുകാരും ചേര്‍ന്നാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്.
ക്രെയിന്‍ കൊണ്ടുവന്ന് റോഡിന്റെ ഒരു ഭാഗത്ത് മറിഞ്ഞ ലോറി നീക്കി ഗതാഗത തടസ്സം പരിഹരിക്കാനുള്ള നടപടികള്‍ സ്വീകരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!