ജില്ലയിൽ കോവിഡ് ബാധിച്ച് നാല് പേർ കൂടി മരിച്ചു

കാസർകോട് കണ്ണൂർ • കോവിഡ് ബാധിച്ചു ചികിത്സയിലായിരുന്ന 4 പേർ മരിച്ചു . കാഞ്ഞങ്ങാട് കുറുന്തൂരിലെ വി.വി.നാരായണൻ ( 73 ) , പേരാവൂർ മേൽമുരിങ്ങോടിയിലെ മാനസയിൽ നാണു ( 62 ) , പാനൂർ പൂലേരി ചാലിൽ പത്തലായി കുഞ്ഞിരാമൻ ( 67 ) , കണ്ണാടിപ്പറമ്പ് പള്ളരിയിലെ കുമ്മിണിയൻ ഹൗസിൽ ഭാസ്കരൻ ( 65 ) എന്നിവരാണു മരിച്ചത്.സിപിഎം പ്രവർത്തകനായിരുന്ന വി.വി.നാരായണൻ മിച്ചഭൂമി സമരത്തിൽ പങ്കെടുത്ത് ജയിൽവാസം അനുഭവിച്ചിരുന്നു . ഭാര്യ : പരേതയായ ജാനകി . മക്കൾ : പി.അശോകൻ , ശോഭന . മരുമക്കൾ : അശ്വതി , രവി . സഹോദരങ്ങൾ : വി.വി.സുശീല , കരുണാകരൻ , ഗംഗാധരൻ , മോഹനൻ , വി.സുകുമാരൻ , വി.വി .പത്മനാഭൻ . ഡയാലിസിസിനായി ആശുപത്രിയിൽ പ്രവേശിപ്പിച്ചപ്പോഴാണ് നാണുവിന് കോവിഡ് സ്ഥിരീകരിച്ചത് . മക്കൾ ദൗജിത്ത് ലാൽ , മാനസ.കുഞ്ഞിരാമന്റെ ഭാര്യ രാധ . മക്കൾ : രജിഷ , പരേതനായ രജീഷ് . മരുമകൻ : പ്രവീഷ്.ഭാസ്കരന്റെ ഭാര്യ : പ്രേമ . മക്കൾ : പ്രിയേഷ് ( ദുബായ് ) , പ്രിയ . മരുമകൻ : ഷാനവി .

